»   » അസിന്‌ വീണവായന വിപുലിന്‌ പ്രാണവേദന

അസിന്‌ വീണവായന വിപുലിന്‌ പ്രാണവേദന

Subscribe to Filmibeat Malayalam
Asin
അല്‌പന്‌ അര്‍ത്ഥം കിട്ടിയാല്‍... എന്ന ചൊല്ല്‌ നമ്മുടെ പുതിയ താരസുന്ദരിയ്‌ക്ക്‌ നന്നായി ചേരുമെന്ന്‌ തോന്നുന്നു. സത്യന്‍ സംവിധാനം ചെയ്‌ത നരേന്ദ്രന്‍ മകന്‍.... അഭിനയിക്കുമ്പോള്‍ ഹവായ്‌ ചെരിപ്പിട്ട്‌‌ നാട്ടിന്‍പുറത്ത്‌ ഓടി നടന്ന താരം ബോളിവുഡിലെത്തിയപ്പോള്‍ വെറും കുടയല്ല നല്ലൊരു പട്ടുകുട തന്നെയാണ്‌ വാങ്ങി ചൂടിയിരിക്കുന്നത്‌.

താര സുന്ദരിയാരാണെന്ന്‌ ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ... അമീറിന്റെ ഗജിനിയിലൂടെ ബോളിവുഡ്‌ പിടിച്ചടക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന അസിന്‍ തോട്ടുങ്കല്‍ തന്നെ.

പാരീസില്‍ നടക്കുന്ന ലണ്ടന്‍ ഡ്രീംസ്‌ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവം അസിനെ ഏറെ (കു)പ്രശസ്‌തയാക്കി കഴിഞ്ഞു. ലണ്ടന്‍ ഡ്രീംസിന്റെ ഷൂട്ടിംഗിനിടെ ഇടാന്‍ തന്ന ഷൂ അസ്വസ്ഥത ഉണ്ടാക്കുന്നതായി താരം ചിത്രത്തിന്റെ സംവിധായകന്‍ വിപുല്‍ ഷായോട്‌ പരിഭവം പറഞ്ഞിരുന്നു.

വിഷമം കണ്ടറിഞ്ഞ സംവിധായകന്‍ താരത്തെയും കൂട്ടി അടുത്തുള്ള കടയില്‍ ചെന്ന്‌ ഇഷ്ടത്തിനനുസരിച്ചുള്ള ഷൂ തിരഞ്ഞെടുത്തോളാനും പറഞ്ഞു. പിന്നീടുള്ള സംഭവമാണ്‌ വാര്‍ത്തയായി മാറിയത്‌.

മലയാളി മങ്ക വാങ്ങിയ ഷൂവിന്റെ വില കേട്ട്‌ സംവിധായകന്‍ തലകറങ്ങി വീണില്ലന്നേയുള്ളൂ. വെറും രണ്ട്‌ ലക്ഷം രൂപയുടെ ബില്ലാണ്‌ അസിന്‍ ഒരു ബ്ലാക്ക്‌ ഷൂ മേടിച്ച വകയില്‍ സംവിധായകന്‌ കൊടുത്തത്‌.

എന്തായാലും ബില്ലടയ്‌ക്കാന്‍ സംവിധായകന്‍ ഒരു മടിയും കാണിച്ചില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അസിനോടുള്ള സംവിധായകന്റെ പ്രത്യേക താത്‌പര്യത്തിന്‌ പിന്നില്‍ എന്തെങ്കിലുമുണ്ടോയെന്ന്‌ ചികയുന്ന തിരക്കിലാണിപ്പോള്‍ പാപ്പരാസികള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos