ഭാവന പ്രണയക്കുരുക്കില്‍!!
മലയാളത്തില്‍ നിന്നും തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറിയ കേരള സുന്ദരിമാരില്‍ ഏറെപ്പേരും പലതരം ഗോസിപ്പുകളില്‍പ്പെട്ടിട്ടുണ്ട്. നയന്‍താര ചിമ്പുവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ചില്ലറയൊന്നുമല്ല സഹിക്കേണ്ടിവന്നത്.
മീരാ ജാസ്‌മിന്റെ കാര്യത്തിലാണെങ്കില്‍ ഗോസിപ്പുകാര്‍ പലതവണ പലരുമായി മീരയുടെ കല്യാണം നടത്തി. ഗോസിപ്പുകളെ പേടിച്ച് പാര്‍ട്ടികളില്‍ നിന്നുപോലും വിട്ടുനിന്ന ഭാവനയും ഇതാ അവസാനം ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ഭാവന പ്രണയക്കുരുക്കില്‍ വീണുകഴിഞ്ഞെന്നാണ് പുതിയ വാര്‍ത്ത. തെലുങ്ക് നടന്‍ നിഥിനുമായിട്ടാണത്രേ ഭാവനപ്രണയത്തിലായത്. സംവിധായകന്‍ ജിവി രവിയുടെ ഹീറോ എന്ന ചിത്രത്തില്‍ ഇവര്‍ രണ്ടുപേരുമാണ് നായികാനായകന്മാരാകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രണയം പൂവിട്ടതെന്നാണ് സംസാരം. എന്നാല്‍ ചിത്രത്തിന്റെ വിജയത്തിനായി മെനഞ്ഞ ഒരു കള്ളക്കഥയാണിതെന്നും സംസാരമുണ്ട്.
തെലുങ്കിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ് നിഥിന്‍. ഇതിന് മുമ്പ് ജെനീലിയയുമായി നിഥിന്‍ പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നും വരെ ഗോസിപ്പുകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഹീറോയുടെ സെറ്റില്‍ ഭാവനയും നിഥിനും വളരെ അടുത്തിടപഴകുകയാണെന്നും ഇരുവരെയും ഇരിപ്പും നടപ്പുമൊക്കെ കണ്ടാല്‍ കമിതാക്കളാണെന്ന് തോന്നുമെന്നുമൊക്കെയാണ് കേള്‍ക്കുന്നത്. എന്തായാലും വരുംദിവസങ്ങള്‍ താരങ്ങള്‍ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.


Click it and Unblock the Notifications











