ബിപാഷയ്ക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ മോഹം
ബോളിവുഡ് സുന്ദരിയുടെ രഹസ്യം ഏതായാലും മലയാളിയ്‌ക്ക് ഒന്നു സുഖിച്ചു.
ഇത്രയേറെ ചോക്ലേറ്റ് കുട്ടപ്പന്‍മാര്‍ ഇന്ത്യയൊട്ടാകെ നിരന്ന് നിന്നിട്ടും സുന്ദരിയ്‌ക്ക് അഭിനയിക്കാന്‍ മോഹം ഒരു മലയാളിയോടൊപ്പമാണല്ലോ? അതാണ് മലയാളിയെ സുഖിപ്പിച്ചത്.
ബോളിവുഡ് സുന്ദരി വേറാരുമല്ല, ജിസം എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ പ്രേക്ഷകരുടെ രസ നിരപ്പുയര്‍ത്തിയ ബിപാഷ ബസു തന്നെ. ഈ ബംഗാളി സുന്ദരി ഏറെക്കാലമായി അടക്കി വെച്ചിരിയ്‌ക്കുന്ന ആഗ്രഹം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. നമ്മുടെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന് അതും ഒരും മലയാള ചിത്രത്തില്‍.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കൊച്ചിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് ബിപാഷ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്. ചടങ്ങിനിടെ താന്‍ മലയാളം പഠിയ്‌ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യവും താരം സദസ്യരോട് വെളിപ്പെടുത്തി.
ബിപാഷയുടെ സഹോദരി ഭര്‍ത്താവ് മലയാളിയാണത്രേ. അദ്ദേഹമാണ് ബിപാഷയെ മലയാളം പഠിപ്പിയ്‌ക്കാന്‍ തുനിഞ്ഞത്. എന്നാല്‍ പഠന പരിപാടി കടുകട്ടിയാണെന്ന് കണ്ട് താരം അതില്‍ നിന്നും പിന്‍മാറുകയായിരുന്നുവത്രേ.


Click it and Unblock the Notifications