»   » സിദ്ധാര്‍ത്ഥ് സോഫിയ്‌ക്കൊപ്പം; ദീപിക ചൊടിച്ചു

സിദ്ധാര്‍ത്ഥ് സോഫിയ്‌ക്കൊപ്പം; ദീപിക ചൊടിച്ചു

Posted By:
Subscribe to Filmibeat Malayalam
Sidharth and Deepika
അടുത്ത ദിവസം വരെ ഐപില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഇരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്ന ദീപിക പദുകോണും സിദ്ധാര്‍ത്ഥ് മല്യയും ഉടക്കിയെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പാണ് ഇരുവരും തെറ്റിയതെന്നാണ് സൂചന.

ഒരു ഐപിഎല്‍ പാര്‍ട്ടിയ്ക്കിടെ സിദ്ധാര്‍ത്ഥി സോഫി ചൗധരിയ്‌ക്കൊപ്പം നൃത്തം ചെയ്തത് ദീപികയ്ക്ക് സുഖിച്ചില്ലത്രേ. ഇതിന്റെ പേരില്‍ ദീപിക വഴക്കിട്ടുവെന്നാണ് കേള്‍ക്കുന്നത്. ഈ പാര്‍ട്ടി നടക്കുമ്പോള്‍ ദീപിക ഭോപ്പാലില്‍ ഒരു ഷൂട്ടിങിലായിരുന്നു.

നേരത്തെയും ദീപികയുടെ അസാന്നിധ്യത്തില്‍ സോഫി സിദ്ധാര്‍ത്ഥിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്ത് സിദ്ധാര്‍ത്ഥ് ദീപികയെ പിണക്കിയിരിക്കുന്നത്.

ഇരുവരും നൃത്തം ചെയ്ത അതേ സമയത്തുതന്നെ ദീപികയെ ഇക്കാര്യം ആരോ അറിയിച്ചിരുന്നു. ഉടന്‍ സിദ്ദാര്‍ത്ഥിനെ ഫോണില്‍ വിളിച്ച ദീപിക രൂക്ഷമായി സംസാരിച്ചു. ഇങ്ങനെയാണെങ്കില്‍ നമുക്ക് പിരിയാമെന്നും പറഞ്ഞുവെന്നാണ് സൂചന.

ഏതായാലും ദീപികയുടെ ഭീഷണി ഏറ്റുവെന്നും അതല്ല രണ്ടുപേരും തമ്മില്‍ ഉടക്കിലാണെന്നും പലറിപ്പോര്‍ട്ടുകളുമുണ്ട്. ഈ പ്രശ്‌നത്തിന് ശേഷം സിദ്ധാര്‍ത്ഥ് തന്റെ സുഹൃത്തുക്കളായ ചില പെണ്‍കുട്ടികളോട് പോലും മിണ്ടുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നല്ലകുട്ടിയായി ദീപികയെ ചൊടിപ്പിക്കാതിരിക്കാനാണത്രേ ഇത്. ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയശേഷം ദീപികയും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടികളും മറ്റും ഒഴിവാക്കിയിരിക്കുകയാണത്രേ.

English summary
Deepika seems to be getting possessive for the Sidhartha Mallya. Apparently, she had a word with him over partying with Sophie Choudhary at an IPL bash

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam