»   » ദീപിക-സിദ്ധാര്‍ഥ്: പീറ്റേഴ്സണ്‍ കള്ളി പൊളിച്ചു!

ദീപിക-സിദ്ധാര്‍ഥ്: പീറ്റേഴ്സണ്‍ കള്ളി പൊളിച്ചു!

Posted By:
Subscribe to Filmibeat Malayalam
Deepika Padukone and Sidharth Mallya
ഒരു കള്ളവും ഒരുപാട് നാള്‍ ആര്‍ക്കും മൂടിവെയ്ക്കാന്‍ കഴിയില്ലെന്ന് നമ്മള്‍ പറയാറുണ്ട്, അതുപോലെയാണ് ഇപ്പോള്‍ ദീപിക പദുകോണിന്റെയും സിദ്ധാര്‍ഥ് മല്യയുടെയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ ക്രിക്കറ്റ് കാലം മുതല്‍ ഇരുവരെയും നമ്മള്‍ ഒന്നിച്ച് കാണാന്‍ തുടങ്ങിയതാണ്. സിദ്ധാര്‍ത്ഥ് എവിടെപ്പോയാലും ദീപിക കൂടെയുണ്ടാകും. ഓരോവട്ടവും നിങ്ങള്‍ പ്രണയത്തിലല്ലേ എന്നു ചോദിക്കുമ്പോള്‍ അല്ല വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് പറഞ്ഞ് ഇരുവരും പൊതുജനത്തെ ഇത്രയും നാള്‍ പറ്റിച്ചു.

ഇനിയെന്തായാലും ഇവര്‍ക്കീ കള്ളക്കളി കളിക്കാന്‍ കഴിയില്ല. കാരണം കള്ളി വെളിച്ചത്തായി അല്ലെങ്കില്‍ വെളിച്ചത്താക്കി. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണാണ് ഇവരുടെ കള്ളത്തരം പൊളിച്ചത്. ദീപികയും സിദ്ധാര്‍ഥും ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തശേഷം പീറ്റര്‍ ട്വിറ്ററിലിട്ട ഒരു ട്വീറ്റാണ് ദീപികയും സിദ്ധാര്‍ത്ഥും തമ്മില്‍ പ്രണയത്തിലാണെന്നതിന് തെളിവായത്.

ജസ്റ്റ് ഹാഡ് എ ലവ്‌ലി ലഞ്ച് വിത്ത് സിദ്ധാര്‍ഥ് മല്ല്യ ആന്റ് ഹിസ് ഗേള്‍ഫ്രണ്ട് ദീപിക പദുകോണ്‍ എന്നായിരുന്നു പീറ്റേഴ്‌സണ്‍ന്റെ ട്വീറ്റ്. വളരെ ശുദ്ധഗതിയോടെ പീറ്റേഴ്‌സണ്‍ ഇട്ട ട്വീറ്റ് എന്തായാലും പാപ്പരാസികള്‍ ആഘോഷിക്കുകയാണിപ്പോള്‍.

പീറ്റേഴ്‌സണിന് വിരുന്നൊരുക്കിയ സിദ്ധാര്‍ത്ഥ് തന്നെയാവുമല്ലോ ദീപികയെ ഗേള്‍ ഫ്രണ്ട് എന്ന് പരിചയപ്പെടുത്തിയിട്ടുണ്ടാവുക. ഇല്ലെങ്കില്‍ എങ്ങനെ പീറ്റേഴ്‌സണ്‍ ദീപികയെ സിദ്ധാര്‍ഥിന്റെ ഗേള്‍ഫ്രണ്ട് എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആളുകളുടെ ചോദ്യം. എന്തായാലും ഭക്ഷണം കഴിച്ച സന്തോഷത്തില്‍ പാവം പീറ്റേഴ്‌സണ്‍ എഴുതിവിട്ട രണ്ടു വരികള്‍ ദീപികയ്ക്കും സിദ്ധാര്‍ഥിനും വലിയ പാരയായി മാറിയെന്നു ചുരുക്കം.

English summary
All the speculations about Deepika dating Siddharth has now met to its confirmation when England Cricketer Kevin Pietersen tweeted yesterday, 'Just had a lovely lunch with Sidhartha Mallya & his girlfriend Deepika Padukone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam