»   » കാവ്യ-ദിലീപ് ഗോസിപ്പ് വീണ്ടും

കാവ്യ-ദിലീപ് ഗോസിപ്പ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/04-dileep-kavya-gossip-again-2-aid0031.html">Next »</a></li></ul>
Dileep and Kavya
ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദം മലയാള ചലച്ചിത്രലോകത്തെ ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ്. കാവ്യയുടെ വിവാഹബന്ധം പ്രശ്‌നത്തിലായപ്പോള്‍ ഇത് ഏറെ വലിച്ചിഴയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

തങ്ങള്‍ക്കിടയിലുള്ളത് നല്ലബന്ധം മാത്രമാണെന്ന് പലവട്ടമായി ദിലീപും കാവ്യയും വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ദിലീപിന്റെ ഭാര്യയായ മഞ്ജുവാര്യര്‍ക്കുപോലും കാവ്യയോട് അനിഷ്ടമില്ല. വിവാഹവും വിവാഹമോചനും കഴിഞ്ഞ് കാവ്യ ചെയ്ത ഗദ്ദാമയെന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മഞ്ജുവും പൊതുവേദികളില്‍ എത്തിയിരുന്നു.

ഗോസിപ്പില്‍പ്പെടുന്നവര്‍ എത്രയൊക്കെ പറഞ്ഞാലും ആളുകള്‍ സത്യങ്ങള്‍ വിശ്വസിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചലച്ചിത്രലോകത്താണെങ്കില്‍ ഇത്തരം കഥകള്‍ക്ക് നല്ല മാര്‍ക്കറ്റുമാണ്. ഇപ്പോള്‍ കാവ്യ-ദീലീപ് സൗഹൃദം വീണ്ടും ചര്‍ച്ചയാവുകയാണ്. വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന ചിത്രത്തില്‍ രണ്ടുപേരും ഒന്നിയ്ക്കുന്നതുതന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് വളമാകുന്നത്.

വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ സെറ്റില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇവരുടെ പ്രണയരംഗങ്ങള്‍ അരങ്ങേറുകയാണെന്നാണ് കേള്‍ക്കുന്നത്. സെറ്റില്‍ ഇപ്പോള്‍ ഇക്കാര്യം വലിയ സംസാരമാണത്രേ. വെള്ളരിപ്രാവിന്റെ കഥ ഇവര്‍ക്ക് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ വേണ്ടി ദിലീപിന്റെ താല്പര്യാര്‍ഥം സൃഷ്ടിക്കപ്പെട്ടതാണെന്നു പോലും പരദൂഷണക്കാര്‍ പറയുന്നുണ്ട്.

നേരത്തേ ഇവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കാവ്യയെ വിവാഹം ചെയ്ത നിശാല്‍ ചന്ദ്രതന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് വിദേശത്ത് പോയപ്പോഴും കാവ്യ ദിലീപുമായി ബന്ധം തുടര്‍ന്നുവെന്നും അതാണ് വിവാഹമോചനത്തിന് കാരണെന്നും മറ്റും ഇയാള്‍ പറഞ്ഞിരുന്നു.

അടുത്തപേജില്‍
കാവ്യയും ദിലീപും എന്ത് മറുപടി പറയും

<ul id="pagination-digg"><li class="next"><a href="/gossips/04-dileep-kavya-gossip-again-2-aid0031.html">Next »</a></li></ul>
English summary
Kavya Madhavan- Dileep pair is having a good chemistry in films. But this chemistry is a reason for so many roumers in filmworld. This roumers are again strong after they are started worki for Vellaripravinte Changathi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam