കാവ്യയും ദിലീപും എന്ത് മറുപടി പറയും?

1960 കളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കാനാവാതെ കിടന്ന ഒരു ചിത്രം വളരെക്കാലം കഴിഞ്ഞ് കണ്ടു കിട്ടുന്നതും പിന്നീടാ ചിത്രം പുറത്തിറക്കുന്നതും ചിത്രത്തിലഭിനയിച്ച പുതുമുഖ ജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ.
അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അക്കു അക്ബറാണ് സംവിധാനം ചെയ്യുന്നത്. ആമിന എന്ന മുസ്ലീം കഥാപാത്രത്തെയാണ് കാവ്യ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. രവി എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു.
ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യയും ദിലീപും ആദ്യമായി ഒന്നിച്ചത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രി ചര്‍ച്ച ചെയ്യപ്പെടുകയും പിന്നീട് ഭാഗ്യജോഡികള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങുകയുമായിരുന്നു. പിന്നീട് തിളക്കം, മീശമാധവന്‍, സദാനന്ദന്റെ സമയം, പാപ്പി അപ്പച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവര്‍ ഒന്നിച്ചഭിനയിച്ച വിജയം നേടിയവയാണ്.
ആദ്യ പേജില്‍
കാവ്യ-ദിലീപ് ഗോസിപ്പ് വീണ്ടും സജീവം


Click it and Unblock the Notifications