»   » ലക്ഷ്മി റായിയുടെ ത്യാഗം

ലക്ഷ്മി റായിയുടെ ത്യാഗം

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
വിവാദങ്ങളിലകപ്പെട്ടാണ് ലക്ഷ്മി റായി പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. സഹതാരങ്ങളുമായും ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖരുമായും ലക്ഷ്മിയുടെ പേര് പലപ്പോഴും കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്മിയെപ്പറ്റിയുള്ള ഗോസിപ്പ് കോളങ്ങളില്‍ ഇടക്കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വരെ ഉള്‍പ്പെട്ടിരുന്നു. നടിയുടെ സൗഹൃദമാണ് പലപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെട്ടിരുന്നത്.

എന്തായാലും വിവാദങ്ങളെയും അഭ്യൂഹങ്ങളെയും കുഴിച്ചുമൂടി പുതുവര്‍ഷത്തില്‍ പുതിയൊരു തുടക്കമാണ് താന്‍ ആഗ്രഹിയ്ക്കുന്നത് ലക്ഷ്മി റായി പറയുന്നു. 2011ല്‍ ഒട്ടേറെ നല്ല പ്രൊജക്ടുകളാണ് ലക്ഷ്മിയെ കാത്തിരിയ്ക്കുന്നത്. അജിത്ത് നായകനാവുന്ന മംഗാദയാണ് അതിലൊന്ന്. ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഗംഭീര തുടക്കം ലഭിയ്ക്കുമെന്നാണ് ലക്ഷ്മിയുടെ പ്രതീക്ഷ.

സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനായി തന്റെ സൗഹൃദങ്ങളും സ്‌നേഹവുമെല്ലാം ഉപേക്ഷിയ്ക്കാന്‍ തയാറാണെന്നും നടി പറയുന്നു. ലക്ഷ്മിയുടെ ഈ ത്യാഗം ഗുണം ചെയ്യുമോയെന്ന് കണ്ടുതന്നെ അറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam