»   » വിവാഹം: നയന്‍സ് സിനിമയോട് വിട പറയുന്നു

വിവാഹം: നയന്‍സ് സിനിമയോട് വിട പറയുന്നു

Posted By:
Subscribe to Filmibeat Malayalam
Nayantrara
വിജയപാതയില്‍ നയന്‍സ് തിരികെയെത്തിയ വര്‍ഷമായിരുന്നു 2010. തെന്നിന്ത്യയിലെ നാല് ഭാഷകളിലും കഴിഞ്ഞ വര്‍ഷം വെന്നിക്കൊടി പാറിയ്ക്കാനുള്ള അപൂര്‍വമായൊരു ഭാഗ്യം നയന്‍താരയ്ക്കുണ്ടായി.

വിജയങ്ങളോടൊപ്പം വിവാദങ്ങളും പോയ വര്‍ഷം നടിയെ വേട്ടയാടി. പ്രഭുദേവയുമായുള്ള അടുത്ത ബന്ധം തന്നെയാണ് നടിയെ വിവാദനായികയാക്കി മാറ്റിയത്. എന്നാലിതിനെല്ലാം വെള്ളിത്തിരയില്‍ നേടിയ വിജയങ്ങളിലൂടെയാണ് നയന്‍സ് മറുപടി നല്‍കിയത്.

തുടര്‍ച്ചയായുള്ള വിജയങ്ങള്‍ 2011ല്‍ നടിയ്ക്ക് വീണ്ടും തെന്നിന്ത്യയിലെ താരറാണിയാവാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ നയന്‍സിന്റെ പുതിയ നീക്കം പലരെയും അമ്പരിപ്പിയ്ക്കുകയാണ്. തെലുങ്കിലെ പുതിയ ചിത്രമായ ശ്രീ രാമ രാജ്യത്തിന് ശേഷം അഭിനയജീവിതത്തോട് വിട പറയാനാണ് നയന്‍സ് ആലോചിയ്ക്കുന്നതെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഇതിഹാസമായ രാമായണം പ്രമേയമാക്കി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ശ്രീ രാമ രാജ്യത്തില്‍ സീതയുടെ വേഷത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്.

ഈ വര്‍ഷാവസാനം നടക്കാനിരിയ്ക്കുന്ന പ്രഭുദേവയുമൊത്തുള്ള വിവാഹത്തിന് മുന്നോടിയായാണ് നയന്‍സ് ഈ തീരുമാനമെടുത്തതെന്നാണ് സൂചനകള്‍. പ്രഭു തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി നടിയെ ഉദ്ധരിച്ച് ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മലയാളത്തില്‍ അരങ്ങേറി തെന്നിന്ത്യയാകെ കീഴടക്കിയ നയന്‍സിന്റെ അവസാന ചിത്രമായി ശ്രീ രാമ രാജ്യം മാറിയേക്കും.

English summary
Sources close to the actress reveal that she has stopped giving dates and is planning to quit films after completing her ongoing Telugu project Sri Rama Rajyam, a mythological film in which she plays Sita.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam