»   » റെയ്ഡില്‍ തുണച്ച ഷാഹിദിന് പ്രിയങ്കയുടെ ചുംബനം!!

റെയ്ഡില്‍ തുണച്ച ഷാഹിദിന് പ്രിയങ്കയുടെ ചുംബനം!!

Posted By:
Subscribe to Filmibeat Malayalam
Shahid and Priyanka
പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം ഇപ്പോള്‍ നാട്ടില്‍പ്പാട്ടാണ്. രണ്ടുപേരും എത്രയോ വട്ടം ഇത് മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പലസന്ദര്‍ഭത്തിലും പിടിക്കപ്പെട്ടു.

ഇപ്പോഴിതാ അവസാനം ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്താനായി പ്രിയങ്കയുടെ വീട്ടിലെത്തിയപ്പോള്‍ ഷാഹിദ് അവിടത്തെ സ്വീകരണമുറിയില്‍ അല്‍വവസ്ത്രധാരിയായി ഉറങ്ങുന്നു!. ഇതില്‍ക്കൂടുതല്‍ എന്ത് തെളിവുവേണം ഇവര്‍ തമ്മിലുള്ള ബന്ധത്തിന് എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്.

പ്രിയങ്കയുടെ വീട്ടില്‍ ഷാഹിദിനെ കണ്ടതെല്ലാം പഴങ്കഥ. ഇപ്പോള്‍ കേള്‍ക്കുന്നത് വീട്ടുകാരുടെ മുന്നില്‍ വച്ച് ഇവര്‍ പരസ്യമായി കെട്ടിപ്പിടിക്കാനും ചുംബിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നുവെന്നാണ്.

ആദായനികുതി റെയ്ഡ് നടക്കുമ്പോള്‍ ടെന്‍ഷനായ പ്രിയങ്കയെ തൊട്ടടുത്തിരുന്ന് ആശ്വസിപ്പിച്ചത് ഷാഹിദാണ്. എന്ത് പ്രശ്‌നം വന്നാലും താന്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു പ്രിയങ്കയെ ഷാഹിദ് ആശ്വസിപ്പിച്ചത്.

ഇത് ഫലിക്കുകയും ചെയ്തു റെയ്ഡ് തുടങ്ങിയപ്പോള്‍ പരിഭ്രാന്തിയായി കാണപ്പെട്ട പ്രിയങ്ക പിന്നീട് തണുത്തു. എന്തായാലും ആ നിര്‍ണായക നിമിഷത്തില്‍ ഷാഹിദ് നല്‍കിയ പിന്തുണ പ്രിയങ്ക മറന്നില്ലെന്നു മാത്രമല്ല തിരിച്ച് വളരെ മധുരമായൊരു സമ്മാനം ഷാഹിദിന് നല്‍കുകയും ചെയ്തു.

അടുത്ത ദിവസം പുറത്തുവച്ച് ഷാഹിദിനെ കണ്ട പ്രിയങ്ക കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം നല്‍കി. ഈ സമയത്ത് പ്രിയങ്കയുടെ അമ്മയും കൂടെയുണ്ടായിരുന്നുവത്രേ.

എന്തായാലും ഈ ഒരു റെയ്‌ഡോടുകൂടി കല്യാണം കഴിയ്ക്കണോ വേണ്ടയോ എന്ന് സംശയിച്ചുനില്‍ക്കുന്ന ഷാഹിദിന്റെ പ്രിയങ്കയുടെയും ബന്ധം കൂടുതല്‍ ദൃഡമായി എന്നാണ് കേള്‍ക്കുന്നത്.

English summary
Well, the raids have changed the personal life of Priyanka Chopra and Shahid Kapoor,as their love affairs are publically exposed. Shahid Kapoor's vital stand has made Priyanka chopra so moved that the actress is said to have kissed Shahid in front of her mom last Sunday and gave him a big hug and thank you for his emotional support

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam