»   » സ്വാമിചിത്രത്തില്‍ ഏതു സൂപ്പര്‍താരം?

സ്വാമിചിത്രത്തില്‍ ഏതു സൂപ്പര്‍താരം?

Posted By:
Subscribe to Filmibeat Malayalam
Mohanlal, Mammootty,
സേതുരാമയ്യരേയും സാഗര്‍ ഏലിയാസ് ജാക്കിയേയും സൃഷ്ടിച്ച എസ് എന്‍ സ്വാമി ഇതുവരെ സംവിധാന രംഗത്തേയ്ക്ക് പ്രവേശിച്ചിരുന്നില്ല. നിരവധി നല്ല തിരക്കഥകള്‍ സൃഷ്ടിച്ചെങ്കിലും സ്വന്തമായി ഒരു സിനിമ എന്നത് ഇതുവരെ നടന്നില്ല.

സാധാരണ രണ്ടു തിരക്കഥകള്‍ ഹിറ്റായാലുടന്‍ സംവിധാന രംഗത്തേയ്ക്ക് കടക്കാന്‍ കൊതിയ്ക്കുന്നവരാണ് സിനിമാരംഗത്തുള്ളവരില്‍ അധികവും. എന്നാല്‍ സ്വാമി ഇവരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായി.

എന്നാല്‍ ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാമെന്ന് സ്വാമിയ്ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. പതിവുപോലെ ഒരു കുറ്റാന്വേഷണ കഥ തന്നെയാവും സ്വാമി വെള്ളിത്തിരയിലെത്തിയ്ക്കുക.

എന്നാല്‍ ആരാവും സ്വാമിയുടെ ചിത്രത്തിലെ നായകന്‍ എന്നത് മാത്രമാണ് അറിയാനുള്ളത്. മമ്മൂട്ടിയേയൊ മോഹന്‍ലാലിനോയോ ആവും സ്വാമി തന്റെ ചിത്രത്തിലേയ്ക്ക് ക്ഷണിയ്ക്കുക എന്നാണ് സൂചനകള്‍.

2011 ഇരു താരങ്ങളേയും സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു. ശക്തമായ തിരക്കഥയുടെ പിന്‍ബലമുള്ളതു കൊണ്ട് സ്വാമി ചിത്രം വിജയിക്കുമെന്നും ഇരു താരങ്ങള്‍ക്കും ഏതാണ്ട് ഉറപ്പാണ്.

എന്നാല്‍ ഏതു സൂപ്പര്‍താരത്തിനാവും നറുക്കു വീഴുക എന്ന കാര്യം വെളിപ്പെടുത്താന്‍ സ്വാമി ഇതുവരെ തയ്യാറായിട്ടില്ല. എന്തായാലും അടുത്തു തന്നെ തന്റെ സിനിമയെ പറ്റിയുള്ള എല്ലാ വിവരങ്ങളും പരസ്യമാക്കുമെന്ന് സ്വാമി പ്രഖ്യാപിച്ച് കഴിഞ്ഞു.

English summary

 Script Writer SN Swami turns director. He wrote script for more than 40 movies.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam