ഷാഹിദ്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ പരിഗണിക്കുമെന്ന്‌ വിദ്യ

By Staff

ഷാഹിദ്‌ കപൂറും വിദ്യാ ബാലനും തമ്മില്‍ പ്രണയം തന്നെയാണോ എന്ന്‌ കണ്ടെത്തുകയെന്നതാണ്‌ ബോളിവുഡ്‌ ഗോസിപ്പുകാരുടെ ഇപ്പോഴത്തെ ജോലി. ഇതിനായി ഇവര്‍ ഈ ജോഡികളെ വിടാതെ പിന്തുടരുകയാണ്‌.

ഇരുവരും പ്രണയം തന്നെയാണെന്നും തുറന്നുപറയാന്‍ മടിക്കുന്നതുമാണെന്നുമാണ്‌ ഇവരുടെ ബോഡി ലാംഗ്വേജില്‍ നിന്നും മനസ്സിലാകുന്നതെന്നാണ്‌ ഈ പരദൂഷണക്കൂട്ടം പറയുന്നത്‌.

ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയുടെ കാര്യം പോലെയാണ്‌ ഷാഹിദിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ്‌ എല്ലാവരും പറയുന്നത്‌. ആദ്യ പ്രണയം നഷ്ടപ്പെട്ടതിനാല്‍ ഷാഹിദിന്‌ പുതിയൊരു ബന്ധം തുടങ്ങാന്‍ ഒരു പക്ഷേ ഭയമായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ വീണ്ടും പ്രണയബന്ധത്തില്‍ വീഴുന്നത്‌ പുറം ലോകമറിയുന്നതിലുള്ള ജാള്യതയായിരിക്കും ഷാഹിദിനെ പിന്നോട്ട്‌ വലിക്കുന്നത്‌.

എന്തായാലും ഷാഹിദ്‌ മൗനം പൂണ്ടിരിക്കുകായണ്‌‌. പക്ഷേ വിദ്യയ്‌ക്ക്‌ ഏതാണ്‌ നിയന്ത്രണം പോയിത്തുടങ്ങിയെന്നാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. കഴിഞ്ഞ ദിവസം നടത്തിയ രണ്ട്‌ വാര്‍ത്താസമ്മേളനങ്ങളിലായി വിദ്യ രണ്ടുതരം പ്രസ്‌താവനകളാണ്‌ ഷാഹിദുമായുള്ള ബന്ധത്തെക്കുറിച്ച്‌ നടത്തിയത്‌.

ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താനും ഷാഹിദും തമ്മില്‍ പ്രണയമൊന്നുമില്ലെന്നും വെറും സൗഹൃദം മാത്രമേയുള്ളുവെന്നും പറഞ്ഞ താരം അടുത്ത ദിവസം കാലുമാറുന്നതാണ്‌ കണ്ടത്‌. ഷാഹിദ്‌ തന്നോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെങ്കില്‍ താനത്‌ പരിഗണിയ്‌ക്കുമെന്നായിരുന്നു താരത്തിന്റെ അടുത്തദിവസത്തെ പ്രഖ്യാപനം.

ഷാഹിദിന്റെ മൗനം അവസാനിപ്പിച്ച്‌ ഒരുമിക്കാനായിരിക്കും വിദ്യ ഇങ്ങനെ ഓരോ കുറുക്കുവഴികള്‍ കണ്ടെത്തുകയായിരിക്കുമെന്നാണ്‌ ചിലര്‍ അടക്കം പറയുന്നത്‌. എന്തായാലും ഷാഹിദ്‌ മനസ്സുവച്ചാല്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന്‌ കരുതി കാത്തിരിക്കുകയാണ്‌ ബോളിവുഡ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X