»   »  ജോണ്‍ അസിന്റെ പുതിയ കാമുകന്‍?

ജോണ്‍ അസിന്റെ പുതിയ കാമുകന്‍?

Posted By:
Subscribe to Filmibeat Malayalam
 Asin- John
അടുത്തിടെയായി ജോണ്‍ എബ്രഹാമും അസിനും തമ്മില്‍ വളരെയധികം അടുത്തെന്നാണ് ബോളിവുഡിലെ സംസാരം. അടുത്തിടെ ജോണ്‍ അസിനു വേണ്ടി മാത്രം തന്റെ റിലീസ് ആവാനിരിക്കുന്ന ചില ചിത്രങ്ങളുടെ സ്‌ക്രീനിങ് നടത്തിയത്രേ.

അസിന് തന്റെ ചിത്രങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം എന്നറിയാനായിരുന്നു ഇങ്ങനെ ഒരു സാഹസത്തിന് ജോണ്‍ മുതിര്‍ന്നത്. ജോണിന്റെ ചിത്രങ്ങളെല്ലാം കണ്ടു ബോധിച്ച അസിന്‍ അദ്ദേഹത്തിന്റെ അഭിനയപാടവത്തെ വാനോളം പുകഴ്ത്താനും മറന്നില്ല.

എന്നാല്‍ അസിന്‍ പണ്ടേ ആണ്‍സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടക്കുന്ന സ്വഭാവക്കാരിയാണെന്നും അതിനാല്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്നുമാണ് അസിനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. മുന്‍പ് അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ് എന്നിവര്‍ക്കൊപ്പമൊക്കെ അസിന്‍ ഇത്തരത്തില്‍ കറങ്ങി നടക്കാറുണ്ടായിരുന്നു. എന്നാല്‍ അവരൊക്കെ അസിന്റെ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ജോണും അതുപോലൊരു സുഹൃത്ത് മാത്രമാണെന്നാണ് ഇവരുടെ വാദം.

English summary
Actors John Abraham and Asin have been bonding these days like long lost friends. The two met on the sets of Housefull 2 and sources say that they have remained in touch ever since. "John recently organised a private screening of one of his forthcoming films for Asin. Since, Asin was part of the original, John wanted to know what does she feel about the movie," says a source who's also a part of the film's unit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam