അരക്കെട്ടുകള്‍ വീണ്ടും ഇളകുന്നു...

By Staff

ഐറ്റം നമ്പര്‍ എന്നറിയപ്പെട്ടിരുന്ന മാദക നൃത്തങ്ങള്‍ വീണ്ടും തിരിച്ചെത്തുകയാണ്. ഇടക്കാലത്ത് തീരെ പ്രഭ മങ്ങിപ്പോയ മാദക സുന്ദരികളും മലയാളത്തില്‍ വീണ്ടുമെത്തുന്നു. അര്‍ദ്ധനാംഗികളായി നായകനൊപ്പം അവര്‍ ആടിപ്പാടുമ്പോള്‍ തീയേറ്ററുകളില്‍ വീണ്ടും ജനം ഇടിച്ചു കയറിത്തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നുണ്ടാകാം.

കലാഭവന്‍ മണിയുടെ ചിത്രങ്ങളിലാണ് ഇപ്പോള്‍ പതിവായി ഐറ്റം നമ്പരുകള്‍ കണ്ടു വരുന്നത്. മണിയുടെ ചിത്രമാണോ ആടിത്തിമിര്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുമെന്നുറപ്പ്.

പുതിയ ചിത്രമായ പായും പുലിയിലും പ്രതീക്ഷ തെറ്റുന്നില്ല. ബെന്‍ ജോണ്‍സണ്‍ തുടങ്ങിയ മുന്‍കാല ചിത്രങ്ങളുടെ ഫോര്‍മുല തന്നെയാണ് ഇവിടെയും പിന്തമടരുന്നത്.

മാദകനടിമാരായ രംഭയും ബാബിലോണയും പ്രേക്ഷകന്റെ നെഞ്ചില്‍ കയറിയാടുന്ന മൂന്നു പാട്ടുകളുണ്ട് ചിത്രത്തില്‍ നനഞ്ഞൊലിച്ച് ഇനിയൊന്നും പുറത്തുകാണാനില്ലെന്ന മട്ടില്‍ നില്‍ക്കുന്ന രംഭയുടെ പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് കേരളത്തിലെ തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് കഫേകളും ചൂടന്‍ സിഡികളും വ്യാപകമാകും മുമ്പ് പ്രേക്ഷകന്റെ രതിമോഹങ്ങളെ അരയിളക്കി പ്രോത്സാഹിപ്പിച്ച കുറേ താരങ്ങളുണ്ട്. സില്‍ക്ക് സ്മിതയും അനുരാധയും ഡിസ്കോശാന്തിയും കുറച്ചൊന്നുമല്ല സമൂഹത്തിന് ശാന്തി പകര്‍ന്നു നല്‍കിയത്.

കാമം ഉരുക്കിയൊഴിച്ച കണ്ണുകളും ടൂപീസ് വസ്ത്രങ്ങളുമായി അവര്‍ തീയേറ്ററുകള്‍ ഇളക്കി മറിച്ചു. ഇരുളിന്റെ മറവില്‍ ദീര്‍ഘനിശ്വാസങ്ങള്‍ തേങ്ങിയമര്‍ന്നു.

ഇവര്‍ക്കായി എങ്ങനെയെങ്കിലും ഒരു രംഗം തിരക്കഥാകൃത്ത് കണ്ടെത്തിയിരിക്കും. നായകന്‍ മദ്യപിക്കാന്‍ കയറുമ്പോഴോ വില്ലന്റെ കളളക്കടത്ത് സംഘത്തിലോ ഒക്കെ ഇതിന് പഴുതു കണ്ടെത്താന്‍ അന്ന് വിഷമമുണ്ടായിരുന്നില്ല.

ഇന്ന് നായികമാര്‍ തന്നെ ആ പണിയേറ്റെടുകഴിഞ്ഞു. തമിഴിലും തെലുങ്കിലും ഒന്നും ഒളിച്ചു വയ്ക്കാതെ സഹകരിച്ച രംഭ മലയാളത്തിലും ആ നമ്പര്‍ തന്നെയാണ് ഇറക്കുന്നത്. കൂട്ടിന് ബാബിലോണയും. പ്രേക്ഷകരക്തം ചൂടുപിടിക്കാന്‍ ഇതു മതിയാവുമോ എന്ന് വരുംദിനങ്ങളില്‍ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X