ചുംബിച്ച്...ചുംബിച്ച്... പിന്നെ...പിന്നെ...

By Staff

ചുംബിച്ച്...ചുംബിച്ച്... പിന്നെ...പിന്നെ...

ഒന്നു ചുംബിക്കുന്നതില്‍ എന്താണ് തെറ്റ്? ചോദിക്കുന്നത് മറ്റാരുമല്ല. നമ്മുടെ സിമ്രാന്‍. കാതല്‍ മന്നന്‍ കമലാ ഹാസന്റെ മൂന്നാം മനൈവിയെന്ന് നാട്ടാര്‍ അടക്കം പറയുന്ന പഞ്ചാബി സുന്ദരി. തന്നെയും കമലിനെയും ചേര്‍ത്ത് ആള്‍ക്കാര്‍ ഏതാണ്ടൊക്കെ പറയുന്നെന്ന ആരോപണത്തിന് മറുപടി പറയവെയാണ ് ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന് സുന്ദരി തുറന്നു പറഞ്ഞത്.

പമ്മല്‍ കെ. സംബന്ധത്തില്‍ കമലിന്റെ പ്രകടനത്തെക്കുറിച്ച് നായിക മൊഴിയുന്നത് കേള്‍ക്കുക. കാതല്‍ മന്നനെന്ന തന്റെ പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു കമല്‍ പമ്മല്‍ കെ. സംബന്ധത്തിലെ പ്രണയ രംഗങ്ങളില്‍ അഭിനയിച്ചത്. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ചുംബിക്കുന്നത് അത്ര പാപമാണെന്നൊന്ന് താന്‍ കണക്കാക്കുന്നില്ലെന്നും സിമ്രാന്‍ വെളിപ്പെടുത്തി.

എന്നാല്‍ കാഴ്ചക്കാര്‍ക്ക് ചോദിക്കാനുളളത് അതല്ല. കമലിന്റെ ചിത്രത്തില്‍ മാത്രമെന്താണ് ഇത്രയും ചുംബന രംഗങ്ങള്‍? നായികയുടെ വെളിപ്പെടുത്തല്‍ കേട്ട സ്ഥിതിയ്ക്ക് ഈ ചോദ്യം മറ്റൊരു രീതിയിലും ചോദിക്കാം. ചുംബനത്തിന് പ്രാധാന്യമുളള കഥകള്‍ മാത്രമേ കമലിന്റെ മനസിലുളേളാ?. അങ്ങനെയാണെങ്കില്‍, കഥയുടെ പേരില്‍ നായകന് നടിമാരെ കൊതി തീരെ ചുംബിക്കാന്‍ അവസരം കിട്ടുമെന്ന് ബാല്‍ക്കണിയില്‍ നിന്നും ആള്‍ക്കാര്‍ വിളിച്ചു പറയുന്നു.

രാജ്യദ്രോഹികള്‍ക്കെതിരെ പോരാടുന്ന കമാന്‍ഡോയ്ക്ക് തന്റെ ഭാര്യയെ ചുംബിക്കാന്‍ അവകാശമില്ലേ (കുരുതിപ്പുനല്‍-കമല്‍, ഗൗതമി), ഗാന്ധിജിയുടെ ജീവിതവും സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട കഥയായിരുന്നു ഹേ റാം. പക്ഷേ നായകന് വസുന്ധരാ ദാസും റാണി മുഖര്‍ജിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ ചുംബിക്കാതെ തരമില്ലായിരുന്നു. കഥയും പ്രമേയവും ആവശ്യപ്പെട്ടു പോയില്ലേ, ചെയ്യാതിരിക്കുന്നതെങ്ങനെ?

ഹിന്ദി സിനിമയിലെ ചോക്കലേറ്റ് നായകനും സൂപ്പര്‍ സ്റാറും സുന്ദരനുമായ ഷാരൂഖ് ഖാന് ആ ചിത്രത്തില്‍ ചുംബന രംഗമില്ലാതെ പോയതെന്തെന്ന് ചോദിക്കരുത്. കഥയ്ക്ക് ഷാരൂഖിന്റെ ചുംബനം വേണ്ട. അത്ര തന്നെ.

മഹാനദി എന്ന ചിത്രത്തില്‍ കമല്‍ ചുംബിച്ച് വശം കെടുത്തിയത് സുകന്യയെ ആയിരുന്നു. നാലു വേഷങ്ങളില്‍ കാതല്‍ മന്നന്‍ പ്രത്യക്ഷപ്പെട്ട മൈക്കിള്‍ മദന കാമരാജനില്‍ ഭാഗ്യത്തിന് ഒരു കമല്‍ വേഷത്തിന്റെ ചുംബനമേ കഥ ആവശ്യപ്പെട്ടുളളൂ. ആ കര്‍ത്തവ്യം നിറവേറ്റാന്‍ അന്നു ചുമതലപ്പെട്ടത് രൂപിണിയായിരുന്നു.

പുന്നകൈ മന്നനില്‍ രേഖ, അപൂര്‍വ സഹോദരങ്ങളില്‍ ഗൗതമി, ശൂരസംഹാരത്തില്‍ നിരോഷ, ശിങ്കാര വേലനില്‍ ഖുഷ്ബു, നടിമാരുടെ പട്ടിക നീളുകയാണ്. നടിയേതായാലും ചുംബിച്ചാല്‍ മതി എന്നാണ് പുളളിക്കാരന്റെ ലൈനെന്ന് സിനിമാ വൃത്തങ്ങളിലെ പലരും പറയുന്നു.

മലയാളികള്‍ക്കും കിട്ടി സ്വന്തമെന്നു പറയാന്‍ ഒരു കമല്‍ ചുംബന ചിത്രം. ടി. കെ. രാജീവ് കുമാറിന്റെ ചാണക്യന്‍ ഓര്‍മ്മയില്ലേ. ഇന്ന് ഉത്തരേന്ത്യയില്‍ കത്തി നില്‍ക്കുന്ന ഊര്‍മ്മിളയായിരുന്നു അതിലെ നായിക. ഇളം പ്രായം. അതി സുന്ദരി. കാതല്‍ മന്നനിവള്‍ പച്ചക്കരിമ്പു പോലെയായിരുന്നെന്ന് പടം കണ്ടവര്‍ ഒരുകാലത്തും മറക്കില്ല. മിനിട്ടുകളോളം നീളുന്ന ചുംബന രംഗങ്ങളായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. ഈ ഓണക്കാഴ്ചയുടെ ബലത്തില്‍ അന്ന് ചാണക്യന്‍ പിന്നിലാക്കിയത് മലയാളത്തിലെ വമ്പന്‍മാരുടെ ചിത്രങ്ങളെയായിരുന്നു. മമ്മൂട്ടിയുടെ നായര്‍സാബിനെയും ലാലേട്ടന്റെ വന്ദനത്തെയും. ചുംബനത്തിന് നാടും ഭാഷയും പ്രശ്നമേയല്ല.

ഇപ്പോഴിതാ കമലിന്റെ ചൂടുളള ചുംബനം ആവേശത്തോടെ ഏറ്റുവാങ്ങിയ സിമ്രാന്‍ പറയുന്നു, കഥയ്ക്ക് അത്യാവശ്യമാണെങ്കില്‍ ചുംബനം പാപമല്ലെന്ന്. ചുംബനമുളള കഥയില്‍ മാത്രമേ നമ്മുടെ നായകന്‍ അഭിനയിക്കൂവെന്ന് സിമ്രാന് അറിയാത്തതു പോലെ.

കഥയും സാഹചര്യവും ആവശ്യപ്പെട്ടിട്ടാണോ, നായകന്‍ സിമ്രാന്റെ വീട്ടില്‍ ഒരു ദിവസം അന്തിയുറങ്ങിയതെന്ന് ചോദിക്കരുത്. കഥ ആവശ്യപ്പെട്ടില്ലെങ്കിലും സാഹചര്യം അനുകൂലമായിരുന്നെന്നു മറുപടി. നാളെ അങ്ങനെയും ചോദിക്കാം, സാഹചര്യം ആവശ്യപ്പെട്ടാല്‍ ഒരുമിച്ച് ഒന്നുറങ്ങുന്നതില്‍ എന്താ തെറ്റ്? ഒരു തെറ്റുമില്ല, പൊന്നു കടവുളേ............

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X