For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താര വീണ്ടും പുളിങ്കൊമ്പില്‍. . .

  By Super
  |

  നയന്‍താര അങ്ങനെയാണ്. പിടിക്കുന്നെങ്കില്‍ പുളിങ്കൊമ്പിലേ പിടിക്കൂ. മലയാളത്തില്‍ അരങ്ങേറിയ കാലത്ത് ഒരു വശം ചരിഞ്ഞു നടക്കുന്ന നായകന്റെ പേരു ചേര്‍ത്തായിരുന്നു ഗോസിപ്പു മുഴുവന്‍.

  അരുതാത്തത് സംഭവിച്ചെന്നും കുറെക്കാലം ആരുമറിയാതെ ആശുപത്രിയില്‍ കിടന്നെന്നുമൊക്കെ ചിലര്‍ അടക്കം പറഞ്ഞു. നയന്‍സ് അതൊന്നും കാര്യമാക്കിയില്ല.

  കാണാന്‍ കൊളളാവുന്ന ശരീരവും ഒന്നും ഒളിച്ചു വയ്ക്കാന്‍ ഇഷ്ടപ്പെടാത്ത മനസുമായി കക്ഷി കോളിവുഡിലേയ്ക്ക് വണ്ടി കയറി. ചിമ്പു എന്നൊരു മിടുക്കന്‍ അവിടെ നയന്‍സിന്റെ മേനീഭൂപടത്തില്‍ അക്ഷാംശവും രേഖാംശവുമായി.

  തമിഴിലെ ചെറിയ ബാലചന്ദ്രമേനോനാണ് ചിമ്പു എന്ന ചിലമ്പരശന്‍. കഥയും തിരക്കഥയുമെഴുതും. ഡാന്‍സ്, അടി തുടങ്ങിയ മേലങ്ങുന്ന പണികള്‍ അറിയാം. സംവിധാനവും ചെയ്യും. അതുംപോരാഞ്ഞ് എന്തിനും പോന്ന ടി രാജേന്ദ്രന്റെ മകനുമാണ് കക്ഷി.

  അവര്‍ ഇണക്കുരുവികളായി പാറിപ്പറന്നു. നയന്‍സ് മെയ്ഡ് ഫോര്‍ ചിമ്പു എന്ന് പരസ്യവാചകം തിരുത്തിയെഴുതപ്പെട്ടു.

  താന്‍ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും നല്ല ആണാണ് ചിമ്പുവെന്ന് നയനും ഇമ്മാതിരി ഒരു പെണ്ണിനെ ഉലകത്തിലെങ്ങും കണ്ടിട്ടില്ലെന്ന് വല്ലവനും കണ്ടവരോടൊക്കെ പറഞ്ഞു.

  ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ കാണാന്‍ ജനം കൂടി. ബ്രഹ്മാണ്ഡ വലിപ്പമുളള ഫ്ലക്സുകളില്‍ ആരാധകര്‍ മാലയിട്ട് ചന്ദനത്തിരി കത്തിച്ചു. അടുത്ത ചിത്രത്തില്‍ ഇതിനേക്കാള്‍ വലുതുണ്ടാകാന്‍ അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

  ഇവിടെ കട്ട്, അടുത്തത് ഒരു പഴയ കഥ.

  ചെന്നൈയില്‍ ആശ്രം എന്നൊരു കോളജുണ്ട്. രജനീകാന്തിന്റെ സ്വന്തം സ്ഥാപനം. മനൈവി ലതാ രജനീകാന്താണ് അധികാരി. പ്രധാന വിദ്യാര്‍ത്ഥികളായി വേഷമിടുന്ന സിനിമാക്കാരുടെ മക്കള്‍.


  വിടെ ചിമ്പു, ധനുഷ്, ഐശ്വര്യ എന്നിങ്ങനെ മൂന്നു സഹപാഠികള്‍. രജനീ ലതാ ദമ്പതിമാരുടെ മകളാണ് ഐശ്വര്യ. സഹപാഠിയായ ചിമ്പുവിനോട് ഐശ്വര്യയ്ക്ക് ബാല്യകാല പ്രണയം.

  ആള്‍ ചിമ്പുവായതിനാല്‍ പ്രണയം പൊളിഞ്ഞു. പൊളിഞ്ഞ പ്രണയം ധനുഷ് ഏറ്റെടുത്തു. കല്യാണവും കഴിച്ചു. മകളെ ചതിച്ച ചിമ്പുവിനോട് രജനിയ്ക്കും കുടുംബത്തിനും അടങ്ങാത്ത പക.

  അങ്ങനെയിരിക്കെയാണ് നയനതാരയെ ഹൈദരാബാദില്‍ വച്ച് രജനീകാന്ത് കാണുന്നത്. ചിമ്പുവിനെ കൈയൊഴിഞ്ഞാല്‍ തമിഴ് സിനിമയിലെ സൂപ്പര്‍ നായികാ പദവി മന്നന്‍ നയന്‍സിന് ഓഫര്‍ ചെയ്യുന്നു. ചന്ദ്രമുഖിയിലെ നായികാവാഗ്ദാനവും കൈയിലേ കൊടുത്തു.

  സുന്ദരിയുടെ തലയില്‍ ബള്‍ബ് മിന്നി. രജനിയുടെ നായികാ പദവി നേടിത്തരുന്ന സൗഭാഗ്യങ്ങള്‍ ഒരു നിമിഷം കൊണ്ട് നയന്‍സിന്റെ മനതാരിലൂടെ മിന്നല്‍പിണറായി പാഞ്ഞു.

  പാവം ചിമ്പു ഔട്ട് . . .

  പിറ്റേന്ന് നയന്‍ ചിമ്പുവിനെ തളളിപ്പറഞ്ഞു. ആ ബന്ധത്തില്‍ തനിക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നായിരുന്നു പരിദേവനം. തിരി കത്തിച്ചവരും മാലയിട്ടവരും കഥയറിയാത്തവരും ബോധം കെട്ട് വീണു.

  അറ്റകൈയായി ചിമ്പു വിവര സാങ്കേതിക വിദ്യ പ്രയോഗിച്ചു. നയനം തളളിപ്പോവുന്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞു. രാത്രി വേഷത്തില്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതുമൊക്കെ കണ്ട ആരാധകര്‍ വീണ്ടും അന്തം വിട്ടു. അടുത്ത രംഗത്തിനു വേണ്ടി പ്രാര്‍ത്ഥനയും വഴിപാടും വീണ്ടും തുടങ്ങി.

  ചിമ്പു ചെറ്റയാണെന്ന് നയന്‍ കലിതുളളി. താനൊന്നുമറിഞ്ഞില്ലേ നയനനാരായണ എന്ന് ചിമ്പു കരഞ്ഞു പറഞ്ഞു. ബന്ധം തുടരാന്‍ പലവഴികളിലും ശ്രമം തുടങ്ങി.

  സാമവും ദാനവും ഭേദവും കഴിഞ്ഞാല്‍ പിന്നെ ദണ്ഡമാണ്.

  തമിഴകത്ത് കടന്നാല്‍ നയനിന്റെ കാലുവെട്ടുമെന്നും കൊല്ലുമെന്നും ചിമ്പുവിന്റെ ഭീഷണി മുഴങ്ങി. ഡിഎംകെ നേതാവായ അച്ഛന്‍ ടി രാജേന്ദ്രന്റെ ബന്ധവും പരാമര്‍ശിക്കപ്പെട്ടു.

  പെണ്ണല്ലേ, നയന്‍സ് വിരണ്ടു. ചെന്നെയില്‍ ഷൂട്ടിംഗിന് വരാതായി. തെലുങ്ക് പ്രേക്ഷകര്‍ക്ക് മാത്രമായി അനുഗ്രഹം ചുരുക്കി. ഭീഷണി കൂടി വന്നപ്പോള്‍ ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡിയെ നേരില്‍ കണ്ട് പരാതി പറഞ്ഞു.

  പിന്നീടെല്ലാം പെട്ടെന്ന്

  ആന്ധ്രാ മുഖ്യമന്ത്രി തമിഴ് നാട് മുഖ്യമന്ത്രിയെ വിളിക്കുന്നു. കേവലം ഒരു സിനിമാ പ്രണയത്തിനിടയില്‍ ഡിഎംകെയെ വലിച്ചിട്ടതില്‍ കരുണാനിധി കലിതുളളുന്നു. പിതാവിന്റെ തുളളല്‍ പുത്രനായ സ്റാലിന്‍ ഏറ്റെടുക്കുന്നു. വാളും ചിലമ്പുമായി ഉറഞ്ഞു തുളളിയ സ്റാലിന്റെ മുമ്പില്‍ ചിമ്പുവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ ഏത്തമിടുന്നു.

  ചിമ്പുവിന്റെ ഏതു തകര്‍ച്ചയും രജനീകുടുംബത്തിന് മകരപ്പൊങ്കലാണ്. ചിമ്പു ഉപേക്ഷിക്കുന്നവര്‍ക്ക് പണ്ടും അഭയം നല്‍കിയ വിശാലമനസ്കനാണ് ധനുഷ്. ധനുഷിന്‍െ അടുത്ത പടമായ യാരെടീ നീ മോഹിനിയില്‍ വല്ലവനെ വെല്ലുന്ന രംഗങ്ങളില്‍ ധനുഷിനെയും നയന്‍സിനെയും കാണാം.

  രജനിയുടെ മകള്‍ക്ക് പാരയാവാത്ത കാലത്തോളം ഈ താവളത്തിന്റെ സുരക്ഷിതത്വം നയന്‍സിനുണ്ടാവുമെന്ന് തമിഴ് സിനിമാ ലോകം പറയുന്നു. പക്ഷേ, ആള്‍ നയന്‍സല്ലേ.. പാടിയ വായും ആടിയ കാലും എത്രകാലം വെറുതെയിരിക്കും?

  Read more about: nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X