സന്ധ്യയുടെ മൂക്ക്: ചില വിശേഷങ്ങള്‍
സന്ധ്യയുടെ മൂക്ക്: ചില വിശേഷങ്ങള്‍
കരിയര്‍ ഭദ്രമല്ലെന്ന് തോന്നുമ്പോള്‍ ജ്യോതിഷികള്‍ക്കു പിന്നാലെ പായുകയും നിര്‍ഭാഗ്യം അകറ്റാന്‍ ഏലസുകള്‍ വലിച്ചുവാരി അണിയുകയും ചെയ്യുക സിനിമാലോകത്തുള്ളവരുടെ പതിവാണ്. സന്ധ്യക്ക് അത്തരം വേലകളിലൊന്നും അത്ര വിശ്വാസമില്ലെന്നു തോന്നുന്നു. തന്റെ മൂക്കാണ് പ്രശ്നമെന്നാണ് സന്ധ്യയുടെ കണ്ടെത്തല്‍.
മൂക്കിന്റെ ശരികേട് മാറ്റിയാല്‍ സിനിമയിലെ തന്റെ ഗതികേടും മാറുമെന്നാണ് സന്ധ്യയുടെ വിശ്വാസം. അതിന് മൂക്കിലൊരു ശസ്ത്രക്രിയ. മൂക്കിന്റെ ആകൃതി മാറുന്നതോടെ എല്ലാം ശരിയാവും.
സന്ധ്യയുടെ ഈ വിശ്വാസത്തെ അങ്ങനെ ചിരിച്ചുതള്ളാന്‍ വരട്ടെ. ശസ്ത്രക്രിയ ചെയ്ത് മൂക്കിന്റെ ആകൃതി മാറിയതോടെ ബോളിവുഡ് വെട്ടിപ്പിടിക്കാന്‍ വരെ നടിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലെ പഴയ താരറാണി ശ്രീദേവി തന്നെ ഏറ്റവും നല്ല ഉദാരഹണം. തമിഴില്‍ നിന്ന് ബോളിവുഡിലേക്ക് കടക്കുന്നതിനു മുമ്പ് ശ്രീദേവി ചെയ്തത് തന്റെ മൂക്കിന്റെ ആകൃതിയൊന്നു മാറ്റുകയാണ്. പിന്നെ ശ്രീദേവിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സന്ധ്യയുടെ സ്വപ്നങ്ങളില്‍ ഇപ്പോള്‍ ബോളിവുഡാണോ? നേരത്തെ അവിടെ ഭരതും പിന്നീട് പൃഥ്വിരാജുമാണെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം അഭിനയിച്ചപ്പോഴാണ് ടീനേജുകാരിയെ കുറിച്ച് ഇത്തരം കഥകള്‍ പരന്നത്. ഇപ്പോള്‍ കഥകള്‍ സന്ധ്യയുടെ മൂക്കിനെ കുറിച്ചാണ്.


Click it and Unblock the Notifications