»   » അലുവാ ബിസിനസ്സ്: ഉത്തരം

അലുവാ ബിസിനസ്സ്: ഉത്തരം

Posted By:
Subscribe to Filmibeat Malayalam

അലുവാ ബിസിനസ്സ്: ഉത്തരം

മലയാള സിനിമാലോകത്ത് ഹലുവാ കച്ചവടം നടത്തിവരുന്ന കോഴിക്കോട്ടുകാരന്‍ നടനെക്കുറിച്ച് മലയാളം ഇന്ത്യാഇന്‍ഫോ എഴുതിയ ലേഖനത്തോട് വായനക്കാര്‍ വളരെ ആവേശപൂര്‍വമാണ് പ്രതികരിച്ചത്. നടന്‍ ആരാണെന്ന കാര്യം അറിയിച്ചുകൊണ്ട് ഒട്ടേറെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

ഹലുവാ ബിസിനസ്സ് നടത്തിയ കോഴിക്കോട്ടുകാരന്‍ നടന്‍ സുധീഷ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച ഇ-മെയിലുകളില്‍ വെറും ഒന്ന് മാത്രമാണ് തെറ്റിയത്. ദിലീപ് എന്നായിരുന്നു ഇദ്ദേഹം നല്‍കിയ ഉത്തരം.

മറുപടി അയച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇ-മെയില്‍ അയച്ച എല്ലാവര്‍ക്കും മലയാളം ഇന്ത്യാഇന്‍ഫോ അസോസിയേറ്റ് എഡിറ്റര്‍ വ്യക്തിപരമായി മെയിലുകള്‍ അയക്കുന്നുണ്ട്. മാന്യവായനക്കാരുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം
മലയാളം ഇന്ത്യാഇന്‍ഫോ പ്രവര്‍ത്തകര്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X