നന്ദിനിയും കാമുകനും ഡ്യൂപ്പും
നന്ദിനിയും കാമുകനും ഡ്യൂപ്പും
ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ നന്ദിനിയെ അവതരിപ്പിക്കുമ്പോള്‍ ഒരു നിഷ്കളങ്ക നായികയെ കണ്ട പ്രതീതിയായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ പിന്നീട് ഏതാനും ചില മലയാളചിത്രങ്ങളില്‍ മാത്രമൊതുങ്ങിയ നന്ദിനി കൗസല്യയായി തമിഴിലും തെലുങ്കിലും പാറി നടക്കുകയായിരുന്നു.
ഇപ്പോള്‍ നന്ദിനി ഒരു കടുത്ത തീരുമാനം എടുത്തിരിക്കുകയാണത്രേ - ഇനി തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്..! വിനയന്‍ സംവിധാനം ചെയ്ത ന്റെ വിജയമാണത്രേ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണമായി പറയുന്നത്. വിനയന്റെ അടുത്ത ചിത്രത്തിലേക്കും നന്ദിനിയെ കരാര്‍ ചെയ്തിരിക്കുകയാണ്. കൂടാതെ വേറെയും ചില നല്ല ഓഫറുകള്‍ നന്ദിനിക്ക് ഇപ്പോള്‍ ലഭിക്കുന്നുമുണ്ടത്രെ.
പക്ഷെ അതല്ല കാര്യം. പ്രതിസന്ധിയിലാണ്ടു കിടക്കുന്ന മലയാളസിനിമയില്‍ നിന്നു ലഭിക്കുന്ന നക്കാപ്പിച്ച കാശ് കൊണ്ട് നന്ദിനിയെപ്പോലൊരു നടിക്ക് നിലനില്‍ക്കാനാകുമോ..? ആയ കാലത്ത് കുറച്ച് കാശുണ്ടാക്കാന്‍ മലയാളത്തില്‍ നിന്ന് മറുകണ്ടം ചാടിയ നടിമാരുള്ള പാരമ്പര്യമല്ലേ മലയാളസിനിമക്കുള്ളത്. ഇങ്ങനെയൊരവസ്ഥയില്‍ മലയാളസിനിമയില്‍ തുടരുക എന്ന കടുത്ത തീരുമാനം എടുക്കാന്‍ നന്ദിനിയെ പ്രേരിപ്പിച്ചതെന്താണ്..?
കാര്യം അപ്പോഴല്ലേ അറിയുന്നത്... നന്ദിനി അവസാനമായി അഭിനയിച്ച തമിഴ് ചിത്രം റോസാപ്പൂ ചിന്ന റോസാപ്പൂവാണ് യഥാര്‍ത്ഥത്തില്‍ നന്ദിനിയെ മലയാളത്തില്‍ പിടിച്ചുകെട്ടിയിരിക്കുന്നത്. ഈ ചിത്രത്തില്‍ നായികയെ അവതരിപ്പിച്ച നന്ദിനിക്ക് കുറെ പണം കിട്ടാനുണ്ടായിരുന്നു. അതുകൊണ്ട് ഏതൊരു നടിയും ചെയ്യുന്നപോലെ നന്ദിനി ഷൂട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പക്ഷെ നിര്‍മ്മാതാവ് വിടുമോ? നന്ദിനിയുടെ ഡ്യൂപ്പിനെക്കൊണ്ട് പുള്ളി ചിത്രമങ്ങ് കംപ്ലീറ്റ് ചെയ്തു..! അതും നന്ദിനിയുടെ കാമുകന്‍ ശിവ ചിത്രത്തിന്റെ സംവിധായകനായിരിക്കുമ്പോള്‍ തന്നെ. (യഥാര്‍ത്ഥത്തില്‍ ശിവയെയും നിര്‍മ്മാതാവ് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നുവത്രെ. നന്ദിനി ഇല്ലാതെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ശിവ നിര്‍ബന്ധം പിടിച്ചപ്പോള്‍ സഹസംവിധായകനെക്കൊണ്ടാണ് നിര്‍മ്മാതാവ് കാര്യം സാധിച്ചത്.)
പാവം നമ്മുടെ നന്ദിനി. അഭിമാനമോര്‍ത്ത് ഇനി തമിഴിലേക്കൊട്ട് പോകാനും വയ്യ... പോയാലോ, കാമുകീകാമുകന്മാര്‍ക്ക് നേരെനിവര്‍ന്നു നിന്നു നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയും. ഇതിനിടെയാണ് അടുത്തിടെ നമ്മുടെ പോലുള്ള ഒരൊളിച്ചോട്ടം നന്ദിനിക്കുട്ടിയും ചെയ്യുമെന്ന ശ്രുതി പരന്നതും.
പിന്നെ നന്ദിനിക്കുട്ടി ഒന്നും ആലോചിച്ചില്ലെന്നാണറിഞ്ഞത്. മലയാളമെങ്കില്‍ മലയാളം. തല്‍ക്കാലം തമിഴില്ലെങ്കിലും ജീവിച്ചുപോകാന്‍ കഴിയുന്നത് മലയാളത്തില്‍ നിന്ന് കിട്ടുമല്ലോ. ഇനി നന്ദിനിക്ക് പിന്നാലെ കാമുകനും മലയാളത്തിലേക്ക് വന്നാല്‍ പൂര്‍ത്തിയായി. മലയാളത്തില്‍ ഒളിച്ചോട്ടം ഉണ്ടായിട്ട് കാലമേറെയായില്ലേ. ഇനി ഇപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെ മലയാളികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുമല്ലോ.


Click it and Unblock the Notifications