For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലി തുമ്മിയാല്‍ മല വീഴുമോ?

  By Staff
  |

  എലി തുമ്മിയാല്‍ മല വീഴുമോ?

  അഹങ്കാരം കയ്യും കാലും കറുത്ത കണ്ണടയും വച്ചാല്‍ സംവിധായകന്‍ പ്രിയദര്‍ശനാകുമോ? കക്ഷി, മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകനാണെന്നാണ് വെപ്പ്. ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍, മത്സരത്തിനെത്തിയ ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ കമന്റുകള്‍ ഏവരെയും ചിരിപ്പിക്കും. അല്ലെങ്കിലും ചിരി സിനിമയുടെ ആശാനാണല്ലോ പുളളിക്കാരന്‍.

  ശേഷത്തിലെ അഭിനയത്തിന് ജയറാം പിന്തളളപ്പെട്ടത് മേയ്ക്കപ്പ് അധികമായിപ്പോയതു കൊണ്ടാണത്രേ. ഡാനിയില്‍ മമ്മൂട്ടിയ്ക്ക് നന്നായി അഭിനയിക്കാനായില്ല. എന്നാല്‍ പ്രിയനെ വേദനിപ്പിക്കുന്നത് ഇതൊന്നുമല്ല. രാവണപ്രഭുവിലെ അഭിനയത്തിന് എന്തുകൊണ്ട് മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയില്ലെന്ന് ആരും ചോദിയ്ക്കാത്തതിലാണ് കക്ഷിയ്ക്ക് വിഷമം. അതിലെ ലാലിന്റെ പ്രകടനം മികച്ചതായതു കൊണ്ടാണ് പടം ജനപ്രിയമായതെന്നും പ്രിയന്‍ പറയുന്നു. അതുകൊണ്ട് ജനപ്രിയ-കലാമൂല്യ ചിത്രത്തിനുളള അവാര്‍ഡ് ഒന്നും ആലോചിക്കാതെ രാവണപ്രഭുവിന് നല്‍കി.

  ലാലിന്റെ അഭിനയമികവിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. രാവണപ്രഭു ജനപ്രിയ ചിത്രവുമാണ്. എന്നാല്‍ എവിടെയാണ് സാര്‍ ആ ചിത്രത്തില്‍ കല? പാത്രസൃഷ്ടിയിലും അവതരണത്തിലും ദേവാസുരത്തിന്റെ ഏഴയലത്തു പോലും വരാത്ത ഈ ചിത്രം മികച്ച കലാമൂല്യമുളളതാണെന്ന് രഞ്ജിത്ത് പോലും പറയില്ല.

  മോഹന്‍ലാലിന്റെ താരമൂല്യം മുതലെടുത്ത് നാലു ചക്രമുണ്ടാക്കണമെന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാതിരുന്ന പടമാണത്. ലാലിന്റെ മാനറിസങ്ങളെ മാത്രം മുതലാക്കി ജനങ്ങളെ തീയേറ്ററിലേയ്ക്കാകര്‍ഷിക്കുക എന്ന പരിമിത ലക്ഷ്യം രാവണപ്രഭു അന്തസായി നിറവേറ്റുകയും ചെയ്തു. അതില്‍ ആര്‍ക്കുമില്ല തര്‍ക്കം. വരണ്ടു കിടന്ന തീയേറ്ററുകളില്‍ ഉല്‍സവക്കാഴ്ചയുടെ പൂരക്കളി വീണ്ടും തുടങ്ങിയത് രാവണപ്രഭുവിന്റെ വരവിലൂടെയാണെന്നതും സത്യം.

  അതുകൊണ്ട് രാവണപ്രഭു കലാമൂല്യമുളള ചിത്രമാകുമോ? ഏതൊക്കെയോ അവിഹിതമായ മാര്‍ഗങ്ങളില്‍ പണമുണ്ടാക്കി മുതലാളിയായി വിലസുന്ന നായകന്‍. കയ്യില്‍ രണ്ടു രണ്ടര ലക്ഷം രൂപ വിലവരുന്ന വാച്ച്. ഹൈവേയില്‍ കറങ്ങാന്‍ ക്വാളിസ് കാര്‍. ആകാശത്തിനു കീഴില്‍ അരങ്ങേറുന്ന എന്തും അപ്പപ്പോള്‍ അറിയും പുളളിക്കാരന്‍. ആഘോഷമായി വെളളമടിക്കും. കൈയില്‍ ഒരു രാഷ്ട്രീയക്കാരന്‍, പോരെങ്കില്‍ തമിഴ്നാട് പൊലീസ് മുഴുവന്‍ പുളളിയുടെ മാമനും മച്ചാനും. കണ്ടു മടുത്ത തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും എന്തു മികവാണ് സാര്‍ രാവണപ്രഭുവിലുളളത്?

  സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന എത്ര രംഗമുണ്ട് ഈ ചിത്രത്തില്‍? ഉയര്‍ന്ന പൊലീസുദ്യോഗസ്ഥനെ നടുറോഡില്‍ അടിച്ചു ചമ്മന്തിയാക്കി ഒരു ഡൂക്കിലി എം എല്‍എയുടെ പിന്‍ബലത്തില്‍ രോമത്തിനു പോലും പോറലേല്‍ക്കാതെ പുറത്തിറങ്ങി നടക്കുന്ന മിടുക്കനാണ് കാര്‍ത്തികേയന്‍ മുതലാളി.

  ഈ മുതലാളിയ്ക്ക് ഒരു പെണ്‍കുട്ടിയെ, അതും ഒരുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കല്യാണമുറപ്പിച്ചിരിക്കുന്ന സമ്പന്ന കുടുംബത്തിലെ ഡോക്ടറെ തട്ടിക്കൊണ്ടു പോയി തമിഴ്നാട്ടില്‍ പാര്‍പ്പിയ്ക്കാം. സര്‍ക്കാരും പൊലീസുമൊക്കെ കിണഞ്ഞു ശ്രമിച്ചാലും കണ്ടു പിടിയ്ക്കാന്‍ ഒരു രക്ഷയുമില്ല. കേരളാ പൊലീസ് സംഘമായി ചെന്നാല്‍ എന്തു ചെയ്യുമെന്ന സില്‍ബന്തിയുടെ ചോദ്യത്തിന് ഏതോ ഒരു പാണ്ടിപ്പൊലീസിന്റെ പേരു പറഞ്ഞ് നായകന്‍ സുരക്ഷിതത്വം ഉറപ്പിക്കുന്നുണ്ട്. പ്രതിശ്രുത വധുവിനെ മോചിപ്പിക്കാന്‍ ചെന്നാല്‍ തമിഴന്‍ പൊലീസ് മൂക്കു ചെത്തി മുല്ലപ്പെരിയാറിലിടുമത്രേ!

  1

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X