»   » ലാലും ലക്ഷ്മിയും പിന്നെ പെരുമ്പാവൂരും

ലാലും ലക്ഷ്മിയും പിന്നെ പെരുമ്പാവൂരും

Posted By:
Subscribe to Filmibeat Malayalam
Mohanlal Antony Perumbavoor
മോഹന്‍ലാലിന്റെ സന്തതസഹാചരി ആന്റണി പെരുമ്പാവൂര്‍ വീണ്ടും വിവാദങ്ങളില്‍ കുടുങ്ങുന്നു. സെലിബ്രറ്റി ക്രിക്കറ്റിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ആന്റണി പെരുമ്പാവൂര്‍ ഇടപെട്ടുവെന്നൊരു അണിയറസംസാരമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. താര ക്രിക്കറ്റ് സംപ്രേക്ഷണം നടത്തിയ ടി.വി ചാനലിന്റെ ക്യാമറമാനെ ആന്റണി ശകാരിച്ചുവെന്നാരു വാര്‍ത്തയാണ് പുറത്തുവന്നിരിയ്ക്കുന്നത്.

മത്സരം സംപ്രേക്ഷണം ചെയ്യുന്നതിനിടെ കേരള സ്‌ട്രൈക്കേഴ്‌സിന്‍െ ക്യാപ്റ്റനായ മോഹന്‍ലാലിനെയും
ലക്ഷ്മിറായിയെയും മാറി മാറി എടുത്തു കാണിച്ചതാണ് ആന്റണിയെ രോഷം കൊള്ളിച്ചതത്രേ.
ലൈവായിരുന്നതിനാല്‍ ഇതെല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു. ഇതിന്റെ പേരിലാണ് ക്യാമറമാനോട് തട്ടിക്കയറിയതെന്ന് പറയപ്പെടുന്നു.

ഗ്രൗണ്ടിലിങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍ക്കൊപ്പം ടീമിന്റെ അംബാസിഡറായ ലക്ഷ്മി റായിയുടെ മുഖഭാവങ്ങളും ക്യാമറമാന്‍ ഭംഗിയായി ഒപ്പിയെടുത്തതാണ് കഴുപ്പത്തിനിടയാക്കിയത്.

ലാല്‍ ചിത്രങ്ങളില്‍ ലക്ഷ്മി റായി തുടര്‍ച്ചയായി നായികയായെത്തുന്നത് സംബന്ധിച്ച് പലവിധ ഗോസിപ്പുകളും നേരത്തെയുണ്ടായിരുന്നു. ആന്റണിയുടെ ഇടപെടല്‍ ഗോസിപ്പുകള്‍ക്ക് വളമാവാനേ സഹായിച്ചുള്ളൂവെന്നും പറയപ്പെടുന്നു. നേരത്തെ 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറി'ന്റെ പേരില്‍ ക്യാമറമാന്‍ എസ് കുമാറിനെ ആന്റണി ഫോണില്‍ വിളിച്ചതും വന്‍വിവാദമായിരുന്നു.

English summary
Controversies are surfacing around Mohanlal's driver Antony Perumbavoor,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam