»   » ഹൊ.. ദീപികയുടെ പുറത്ത് ഇമ്രാന്‍!

ഹൊ.. ദീപികയുടെ പുറത്ത് ഇമ്രാന്‍!

Posted By:
Subscribe to Filmibeat Malayalam
Deepika’s naughty pose with Imran
നായികന്റെ ചുമലില്‍ നായിക കയറിയിരിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല, ഒരുപാട് സിനിമകളില്‍ നാം കണ്ടുമടുത്ത കാഴ്ചയാണത്.

എന്നാല്‍ ഷൂട്ടിങ് തുടരുന്ന ബ്രേക്ക് കെ ബാദ് എന്ന ചിത്രത്തിലെ താരങ്ങളുടെ സ്റ്റില്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഇതില്‍ നായികയുടെ മേലില്‍ കയിറിയിരിക്കുന്നത് നായകനാണ്. വേറാരുമല്ല ദിപീക പദുക്കോണും ഇമ്രാന്‍ ഖാനുമാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്.

കുനാല്‍ കോഹ് ലി സംവിധാനം ചെയ്യുന്ന 'ബ്രേക്ക് കെ ബാദി'ന്റെ ഷൂട്ടിനിടെയുള്ള ബ്രേക്കിലാണ് ഇത്തരമൊരു ചിത്രമെടുക്കാന്‍ ഇരുവരും തയാറായത്. എന്നാല്‍ ദീപിക ചില ഉദ്ദേശങ്ങളോടെയാണ് ചിത്രത്തിന് പോസ് ചെയ്തതെന്ന് ബോളിവുഡില്‍ സംസാരമുണ്ട്.

ദീപികയുടെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ എതിരാളിയായാണ് ഇമ്രാന്‍ ഖാന്‍ ബോളിവുഡില്‍ അറിയിപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഇമ്രുവുമായുള്ള ഈ നോട്ടി ഫോട്ടോ രണ്‍ഭീറിന്റെ ചങ്കില്‍ തറയ്ക്കുമെന്ന കാര്യം ഉറപ്പാണ്. മുന്‍ കാമുകിമാര്‍ക്ക് ഇങ്ങനെയും പക വീട്ടാമെന്ന് മനസ്സിലായില്ലേ!!

Please Wait while comments are loading...

Malayalam Photos

Go to : More Photos