ഗോപിക വിവാഹത്തിനൊരുങ്ങുന്നു?
മീരാ ജാസ്‌മിനു പിന്നാലെ മലയാളിയുടെ മറ്റൊരു പ്രിയ താരമായ ഗോപിക കൂടി വിവാഹ പന്തലിലേക്ക് നീങ്ങുകയാണോ?
ഗോപികയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ വെള്ളിത്തിരൈ ഈ വെള്ളിയാഴ്‌ച പുറത്തിറങ്ങാനിരിക്കെ താരം വിവാഹത്തിനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കുകയാണ്.
തൃശ്ശൂര്‍ സ്വദേശിയായ ഗോപികയുടെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. അകന്ന ബന്ധുവും അമേരിക്കയില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറുമായുമായ ഒരു യുവാവുമായി ഗോപികയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞുവെന്ന് അടുത്തിടെ ചില സിനിമാ മാസികകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
പക്ഷേ റോമന്‍ ക്രിസ്‌ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട ഗോപികയ്‌ക്ക് ബന്ധുവായ ഒരാളെ വിവാഹം ചെയ്യാന്‍ സാധിയ്‌ക്കില്ലെന്നതിനാല്‍ ഈ വാര്‍ത്ത തെറ്റാകാനാണ് സാധ്യത. ഗോപികയ്‌ക്കു വേണ്ടി തങ്ങള്‍ ഒരു വരനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും മറ്റുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഗോപികയുടെ കുടുംബാഗങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അതേ സമയം ഗോപിക പുതിയ തമിഴ് ചിത്രങ്ങളില്‍ അഭിനിയിക്കാന്‍ തയ്യാറാകാത്തത് വിവാഹം ഉറപ്പിച്ചതിനാലാണെന്നും കരുതപ്പെടുന്നു. അടുത്തിടെ ചേരന്‍ ഒരുക്കുന്ന ഓട്ടോഗ്രാഫ്-2 എന്ന ചിത്രത്തിലേക്കുള്ള ക്ഷണം ഗോപിക നിരസിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











