»   » സെറ്റില്‍ മോശമായി പെരുമാറിയിട്ടില്ല: അമലപോള്‍

സെറ്റില്‍ മോശമായി പെരുമാറിയിട്ടില്ല: അമലപോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
കോളിവുഡില്‍ തിരക്കേറിയ താരമായി ഉയരുമ്പോഴും അമലയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങള്‍ക്ക് കുറവില്ല. ഷൂട്ടിങ് ആരംഭിച്ച ശേഷം ധനുഷിന്റെ '3' എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതും ലിങ്കുസ്വാമിയുടെ വേട്ടൈയുടെ സെറ്റില്‍ സഹകരണമില്ലാത്ത രീതിയില്‍ പെരുമാറിയെന്നും അങ്ങനെ പോവുന്ന വിവാദങ്ങള്‍ ഒരു വശത്ത്.

ദൈവതിരുമകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ വിജയുമായി അമല ഡേറ്റിങ്ങിലാണെന്ന ഗോസിപ്പും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്നെ പറ്റി ഗോസിപ്പ് അടിച്ചിറക്കുന്നവരോട് അമലയ്ക്കും ചിലത് പറയാനുണ്ട്.

ഒരു ചിത്രത്തില്‍ താന്‍ കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുന്‍പു തന്നെ ആ ചിത്രത്തില്‍ അമലയുണ്ടെന്ന് ചിലര്‍ അടിച്ചിറക്കും. പിന്നീട് ആ ചിത്രത്തില്‍ നിന്ന് അമല പിന്‍മാറിയെന്നും പറയും. കരാര്‍ ഒപ്പിടാത്ത ഒരു ചിത്രത്തില്‍ നിന്ന് എങ്ങനെയാണ് പിന്‍മാറാനാവുകയെന്നാണ് അമലയുടെ ചോദ്യം.

ധനുഷ് ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഡേറ്റ് ക്ലാഷ് മൂലം തനിയ്ക്ക് അത് ഏറ്റെടുക്കാനായില്ലെന്നും അമല പറയുന്നു. സെറ്റുകളില്‍ താന്‍ സ്ഥിരമായി വഴക്കിടുന്നുവെന്ന രീതിയിലുള്ള പ്രചാരണവും തെറ്റാണെന്ന് അമല. എന്തായാലും ഇത്തരത്തിലുള്ള ഗോസിപ്പിലൂടെ ലഭിയ്ക്കുന്ന പ്രസിദ്ധി അമലയ്ക്ക് ഇഷ്ടമാണ്.

English summary
She might be emerging as hot property in Kollywood, but Amala Paul is also fast gaining the reputation of being controversy's favourite child. Be it walking out of Dhanush's film 3, being uncooperative on the sets of Lingusamy's Vettai or reportedly dating director Vijay with whom she worked in her last release Deiva Thiirumagal, Amala has set tongues wagging in Ktown.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam