»   » പ്രഭുവും നയന്‍സും പങ്കുകച്ചവടക്കാര്‍

പ്രഭുവും നയന്‍സും പങ്കുകച്ചവടക്കാര്‍

Posted By:
Subscribe to Filmibeat Malayalam
Prabhu Deva And Nayantara
തലക്കെട്ട് കണ്ട് തെറ്റിദ്ധരിയ്‌ക്കേണ്ട, പ്രഭുദേവയും നയന്‍താരയും ബിസിനസ്സില്‍ പങ്കുകച്ചവടക്കാരാകുന്ന കാര്യമാണ് പറഞ്ഞ് വരുന്നത്.

അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ ആരംഭിയ്ക്കണമെന്നത് പ്രഭുദേവയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. തന്റെ കീഴിലുള്ള 30 അസിസ്റ്റന്റുമാരെ സ്‌കൂളിലെ മാസ്റ്റേഴ്‌സാക്കാനും പ്രഭുദേവ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി സ്‌കൂള്‍ തുടങ്ങുന്നതിന് ആവശ്യമായ രണ്ട് കോടി രൂപ ഒപ്പിയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു പ്രഭുദേവ. അപ്പോഴാണ് കൂട്ടുകാരിയായ നയന്‍സ് സഹായഹസ്തവുമായി രംഗത്തെത്തിയത്. ചെലവാകുന്ന തുകയുടെ പാതി താന്‍ വഹിയ്ക്കാമെന്നായിരുന്നു നയന്‍സിന്റെ ഓഫര്‍.

എന്തായാലും പ്രഭുദവേ സഹായം സ്വീകരിച്ചു. പ്രത്യുപകാരമായി സ്‌കൂളിന്റെ പേര് ഇടാനുള്ള ചുമതല നയന്‍സിന് നല്‍കിയതായും പറയപ്പെടുന്നു. ഇനി ഒരുപടി കടന്ന് നയന്‍സിന്റെ പേരില്‍ തന്നെ പ്രഭു ഡാന്‍സ് സ്‌കൂള്‍ ആരംഭിയ്ക്കുമോയെന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam