ജയറാം ചിത്രത്തില്‍ നിന്ന് സ്‌നേഹ പിന്‍മാറി

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം സ്‌നേഹയും യുവനടന്‍ പ്രസന്നയും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം വിവാഹക്കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു.
വിവാഹത്തിരക്കാണ് ചിത്രം ഉപേക്ഷിയ്ക്കാന്‍ നടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സ്‌നേഹയ്ക്ക് പകരം ഹരിപ്രിയയാവും ചിത്രത്തിലെ നായികാപദവി അലങ്കരിക്കുക. രാജന്‍ മാധവ് സംവിധാനം ചെയ്ത മുരണ്‍ എന്ന ചിത്രത്തില്‍ ഹരിപ്രിയയായിരുന്നു നായിക.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാനി'ല്‍ ജയറാമിന് പുറമെ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ശിക്കാറിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications