തടി കൂട്ടാന്‍ പറ്റില്ലെന്ന് തൃഷ

ഈയിടെ പുതിയ തമിഴ് ചിത്രമായ 'മന്മഥന്‍ അമ്പി'ന് വേണ്ടി തൃഷ ലേശം തടി കൂട്ടണമെന്ന് സംവിധായകന്‍ കെഎസ് രവികുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്റെ ഈയാവശ്യത്തിന് അറുത്തുമുറിച്ചൊരു നോ ആയിരുന്നത്രേ തൃഷയുടെ മറുപടി. മറ്റെന്തിന് തയാറായാലും തടി കൂട്ടുന്ന കാര്യം ആലോചിയ്ക്കുകയേ ഇല്ലെന്നാണ് തൃഷ പറയുന്നത്. സൈസ് സീറോ നടിമാര്‍ വാഴുന്ന ബോളിവുഡില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന തൃഷ ഇതല്ലാതെ എന്ത് പറയും?
പട്ടിണിക്കോലം പോലെയുള്ള സൈസ് സീറോ ഭ്രമം തലയ്ക്ക് പിടിച്ച മറ്റൊരു നടി ലക്ഷ്മി റായി ആണത്രേ. ബോളിവുഡ് ലക്ഷ്യമിടുന്ന ലക്ഷ്മി ആയുര്‍വേദ ട്രീറ്റ്‌മെന്റിലൂടെ തന്റെ ബബ്ലി ബോഡി ഉപേക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ്. ലക്ഷ്മി ചെന്നൈ വിട്ട് മുംബൈയിലേക്ക് താമസം മാറ്റിയത് ബോളിവുഡില്‍ കൂടുതല്‍ അവസരം തേടിയാണെന്നും കോടമ്പാക്കത്ത് വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications