ദീപികയും യുവരാജും തമ്മില്‍ പ്രണയം തന്നെ
ഇനി ഗോസിപ്പുകാര്‍ക്ക് അധികം പണിയുണ്ടാകില്ലെന്നാണ് സൂചന കാരണം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരിക്കുന്നു. പറഞ്ഞു വരുന്നത് മറ്റാരുടെയും കാര്യമല്ല. ബോളിവുഡ് താരം ദീപിക പദുകോണിനെയും ക്രിക്കറ്റ് താരം യുവരാജ് സിംഗിനെയും കുറിച്ചാണ്.
കുറച്ചിടെയായി ഇവര്‍ തമ്മിലെന്താണെന്നതായിരുന്ന ബോളുവിഡിലെ പരദൂഷണക്കൂട്ടത്തിന്റെ സംശയം. എന്തായാലും അവര്‍ക്ക് തെറ്റിയില്ല. ദീപികയും യുവരാജും തമ്മില്‍ അടുപ്പത്തിലാണെന്നും അവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹം കഴിയ്‌ക്കുമെന്നും വെളിപ്പെടുത്തിയത് രണ്ടുപേരുടെയും കുടുംബങ്ങളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ്.
യുവരാജ് ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ഇന്ത്യ-ആസ്‌ത്രേലിയ ക്രിക്കറ്റ് മല്‍തരത്തില്‍ പങ്കെടുക്കുകയാണ്. യുവരാജ് ക്ഷണിച്ചതനുസരിച്ച് ദീപികയും ആസ്‌ത്രേലിയയില്‍ എത്തിയിട്ടുണ്ടത്രേ. എന്നാല്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പിതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ദീപിക ആസ്‌ത്രേലിയയിലേക്ക് പറന്നതെന്നാണ് ദീപികയുടെ ഒരു സുഹൃത്ത് പറയുന്നത്.
രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇപ്പോള്‍ പ്രണയം മാറ്റിവച്ച് രണ്ടുപേരും അവരവരുടെ ജോലികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്- യുവരാജിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തി.
നേരത്തേ ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ദീപികയുടെ പേര് പറഞ്ഞുകേട്ടത്. എന്നാല്‍ പിന്നീട് ദീപികയും യുവരാജും അര്‍ദ്ധരാത്രിയില്‍ കറങ്ങാന്‍ പോയതും യുവരാജിന്റെ ജന്മദിനാഘോഷത്തില്‍ ദീപികയെത്തിയതുമെല്ലാം വാര്‍ത്തയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications