മോഹന്‍ലാലിന്റെ പുതിയ അവതാരം

By Staff

മോഹന്‍ലാലിന്റെ പുതിയ അവതാരം

ചെങ്കോലില്‍ നിന്ന് തുടങ്ങിയതാണ് മോഹന്‍ലാലിന്റെ മീശപിരിക്കല്‍. സ്ഫടികവും കഴിഞ്ഞ് ആറാം തമ്പുരാനിലെത്തിയതോടെ മീശ പിരിച്ച എന്തിനും പോന്ന തമ്പുരാന്‍ വേഷം എന്ന ടൈപ്പില്‍ മോഹന്‍ലാല്‍ കുരുങ്ങിപ്പോയി. നരസിംഹത്തില്‍ ആ തമ്പുരാന്റെ വിശ്വരൂപം തന്നെ കണ്ടു.

നരസിംഹത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞത് ആ ചിത്രത്തിലേതിനേക്കാള്‍ ശക്തമായ കഥാപാത്രമുള്ള ഒരു ചിത്രമേ താനിനി ലാലിനെ വെച്ച് ചെയ്യൂവെന്നാണ്. മോഹന്‍ലാലിനെ മലയാളത്തിലെ ഒരു സില്‍വസ്റര്‍ സ്റാലണ്‍ എങ്കിലും ആക്കാതെ താനടങ്ങില്ല എന്നാണല്ലോ ആ പറഞ്ഞതിന്റെ അര്‍ഥം.

മോഹന്‍ലാലിന്റെ അമാനുഷ വേഷങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച നരസിംഹത്തിന്റെ തിരക്കഥാ കൃത്ത് രഞ്ജിത്ത് മോഹന്‍ലാലിനെ ഒടുവില്‍ ഒരു രാവണപ്രഭുവാക്കിയേ തന്റെ അമാനുഷിക തിരക്കഥാ രചനയ്ക്ക് താത്കാലികമായെങ്കിലും വിരാമമിട്ടുള്ളൂ. തമ്പുരാന്‍ പരിവേഷമുള്ള ഗുണ്ടാവേഷങ്ങളുടെ തനിയാവര്‍ത്തനം പ്രേക്ഷകര്‍ക്ക് ബോറടിച്ചു തുടങ്ങിയതോടെ ഇനി എന്ത് വേഷം മെഗാസ്റാറിന് വേണ്ടി കല്പിച്ചുകൂട്ടും?

അങ്ങനെ തമ്പി കണ്ണന്താനമാണ് പുതിയൊരു ടൈപ്പ് മോഹന്‍ലാലിനായി കണ്ടെത്തിയത്. തമ്പിയുടെ ഒന്നാമനില്‍ രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആള്‍ ഇതിലും അമാനുഷികന്‍ തന്നെ. അവതാരത്തിന്റെ ബാഹ്യ പ്രകൃതിയില്‍ മാറ്റമുണ്ടെന്ന് മാത്രം.

ഒന്നാമന്‍ പുറത്തിറങ്ങിയില്ല, അതിന് മുമ്പേ അതാ മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവായി വിലസുന്ന ചിത്രങ്ങള്‍ക്ക് അണിയറയില്‍ ഒരുക്കം തുടങ്ങിയിരിക്കുന്നു. അതിലൊരു സൂത്രധാരന്‍ സാക്ഷാല്‍ ഷാജി കൈലാസ് തന്നെ. താണ്ഡവം എന്ന് പേരിട്ടിരിക്കുന്ന പുതിയ ഷാജി ചിത്രത്തില്‍ മോഹന്‍ലാല്‍ കാഞ്ചിനാഥന്‍ എന്ന രാഷ്ട്രീയ നേതാവാണ്. മോഹന്‍ലാലിനെ നേതാവാക്കി കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ രാഷ്ട്രീയഗോദയില്‍ പയറ്റുന്നവന്‍ തന്നെ. ആറ്റുപ്രാക്കല്‍ ജിമ്മി എന്ന ഉശിരന്‍ രാഷ്ട്രീയക്കാരനായാണ് ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ താണ്ഡവം.

ഇനി കുറച്ചുകാലം മോഹന്‍ലാലിന്റെ പിരിയന്‍ മീശ കാണില്ല. പകരം ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് അനീതിക്കെതിരെ ആഞ്ഞടിക്കുന്ന രാഷ്ട്രീയക്കാരന്റെ അവതാരമാണ് ഇനി ലാലിന്റേത്. ലാലിന്റെ അടുത്ത ടൈപ്പ് വേഷമിതാ റെഡി. തിരക്കഥാകൃത്തുക്കളേ, ഒട്ടും അമ്മാന്തിക്കേണ്ട, ഷാജിയുടെയും മധുവിന്റെയും വഴിയില്‍ വെച്ചുപിടിച്ചോളൂ. ഫോര്‍മുലകളെല്ലാം റെഡി.

ചിലര്‍ ഹോളിവുഡില്‍ നിന്ന് മലയാളത്തിലേക്ക് മോഷ്ടിക്കുന്നു. അതിന് കഴിവില്ലാത്തവര്‍ മലയാളികളായ പാവം സഹജീവികളുടെ സര്‍ഗ സൃഷ്ടിയില്‍ നിന്ന് തന്നെ അവശ്യം വേണ്ടത് മാന്തിയെടുക്കുന്നു!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X