ചാക്കോച്ചന് പിന്നാലെ പെണ്‍പട..!

By Super

കോളേജ് കാമ്പസുകളിലെ സ്വീറ്റ് ബോയ് കുഞ്ചാക്കോ ബോബനെ മലയാള സിനിമയിലെ ടീനേജ് താരങ്ങള്‍ വിടാതെ പിന്തുടരുകയാണെന്ന് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്‍ മഞ്ഞപ്പത്രം എന്നാക്ഷേപിച്ച പ്രസിദ്ധീകരണത്തിലെ വാര്‍ത്തയാണത്രെ ഇപ്പോള്‍ മലയാള ചലച്ചിത്ര മേഖലയിലെ സംസാര വിഷയം.

കോളേജ് കുമാരികളുടെ ഹരവും മലയാളത്തില്‍ ഒട്ടേറെ പുതുമുഖനായികമാരോടൊത്ത് അഭിനയിക്കുകയും ചെയ്തിട്ടുളള കുഞ്ചാക്കോ ബോബനെ വിടാതെ പിന്തുടരുന്നവര്‍ രണ്ടത്രെ. അവര്‍ ചില്ലറക്കാരല്ല... മലയാള സിനിമയില്‍ അല്പസ്വല്പം അറിയപ്പെടുന്നവര്‍ തന്നെയെന്ന് പ്രസിദ്ധീകരണം വെളിപ്പെടുത്തുന്നു. ആരൊക്കെയെന്നല്ലേ... കാസര്‍കോട്ടുകാരി കാവ്യാമാധവനും കോഴിക്കോട്ടുകാരി ജോമോളും.

ജോമോളാുേം കാവ്യാമാധവനും ചാക്കോച്ചന്റെ പിന്നാലെ ഓടിനടന്നു പ്രേമിക്കുകയാണത്രെ. ഇവരില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നതാണ് ചലച്ചിത്ര ലോകത്തിലെ സംസാരവിഷയം എന്ന് മഞ്ഞപത്രം പറയുന്നു.

പ്രതീക്ഷിച്ചതു പോലെ തന്നെ കുഞ്ചാക്കോ ബോബന്‍ ഈ പ്രണയ കഥ നിഷേധിച്ചുകഴിഞ്ഞു. ഒരു സിനിമയുടെ ഷെഡ്യൂള്‍ പത്തിരുപത് ദിവസം നീളുമ്പോള്‍ നടീനടന്മാര്‍ തമ്മില്‍ അടുത്തിടപഴകുന്നത് സ്വാഭാവികണ്. അപ്പോള്‍ ദോസ്തിന്റെ സെറ്റില്‍ കാവ്യയും താനും അടുത്തിടപഴകിയതിനെ പ്രേമം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നതെന്തിനാണെന്നാണ് ചാക്കോച്ചന്‍ ചോദിക്കുന്നത്. മയില്‍പ്പീലിക്കാവിലും നിറത്തിലും ജോമോളുമായി ഒരുമിച്ചപ്പോള്‍ ഇങ്ങനെയൊരു പ്രചാരണം ഉണ്ടായിരുന്നതായും ഇപ്പോള്‍ പുതിയ ചിത്രത്തില്‍ തങ്ങള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ നേരമ്പോക്കുകാര്‍ പറഞ്ഞുണ്ടാക്കുന്നതാണ് പ്രണയമെന്നും ചാക്കോച്ചന്‍ ആണയിടുന്നു.

മുമ്പ് പ്രേം പൂജാരിയിലും നിറത്തിലും ശാലിനിയോടൊത്ത് ഒരുമിച്ചഭിനയിച്ചപ്പോഴും ഇങ്ങനെയൊരു പ്രചാരണമുണ്ടായിരുന്നു എന്ന കാര്യം ചാക്കോച്ചന്‍ ഓര്‍മ്മിച്ചു. അജിത്തും ശാലിനിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചപ്പോള്‍ ആ പ്രചാരണം കെട്ടടങ്ങിയതുപോലെ ഈ പ്രചാരണവും സമയമാകുമ്പോള്‍ ഇല്ലാതാകുമെന്നാണ് ചാക്കോച്ചന്‍ വിശ്വസിക്കുന്നത്.

ചാക്കോച്ചന്റെ വിശ്വാസം ചാക്കോച്ചനെ രക്ഷിക്കട്ടെ അല്ലേ.. മറിച്ചായാല്‍ മലയാളത്തില്‍ ഒട്ടേറെ പ്രേമവിവാഹങ്ങള്‍ അരങ്ങേറിയതുപോലെ ഒന്നു കൂടി മലയാളികള്‍ക്ക് കാണാം. കൂടാതെ ആരാണ് ജയിക്കുകയെന്ന് മഞ്ഞപ്പത്രം ഉയര്‍ത്തിയ ചോദ്യത്തിന്റെ ഉത്തരവും...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X