twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോജയെ കാക്കും കോടതിക്കരങ്ങള്‍

    By Staff
    |

    റോജയെ കാക്കും കോടതിക്കരങ്ങള്‍

    ആത്മഹത്യ ചെയ്യണമെന്ന് തോന്നിയെന്ന് പറയുന്നവരൊക്കെ മാനസിക വൈകല്യമുള്ള കുട്ടികളോടൊത്ത് ഒരു ദിവസം ചെലവിടണമെന്ന് കോടതി പറയുമോ? അങ്ങനെയെങ്കില്‍ നാട്ടിലെ കോടതികള്‍ക്ക് അതിനല്ലേ നേരമുണ്ടാവൂ. ഇവിടെ ഓരോ ദിവസവും എത്ര പേര്‍ ആത്മഹത്യ ചെയ്യുന്നു, എത്ര പേര്‍ ആത്മഹത്യയ്ക്ക് മുതിര്‍ന്ന് പരാജയപ്പെടുന്നു, അതിലുമെത്രയോ പേര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു. തമിഴ്നാട് വിട്ട് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരികയാണെങ്കില്‍ പറയുകയും വേണ്ട.

    ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നുവെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു നടിയോട് മാനിസിക വൈകല്യമുള്ള കുട്ടികളോടൊത്ത് ചെലവിടാന്‍ എന്നിട്ടുമെന്താണ് തമിഴ്നാട്ടിലെ ഹൈക്കോടതി പറഞ്ഞത്. അതും നമ്മ റോജയോട്.

    സിനിമ പിടിക്കാന്‍ പോയ വകയില്‍ ഉണ്ടാക്കിയ അഞ്ച് ലക്ഷം രൂപയുടെ കടം മര്യാദയ്ക്ക് തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ 3.95 ലക്ഷം രൂപ പിഴ നല്‍കണമെന്ന് കോടതി വിധിച്ചപ്പോള്‍ അത് കേട്ടിട്ടാണത്രെ റോജയ്ക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്. കടം വീട്ടാനാവാത്തതിന്റെ പേരില്‍ ദൈവം വാഴും കേരളനാട്ടില്‍ ധാരാളം ആത്മഹത്യകളുണ്ടാവുന്നുണ്ട്. അതു പോലെയല്ലല്ലോ വെറും 3.95 ലക്ഷം പിഴ നല്‍കണമെന്ന് കേട്ടപ്പോള്‍ തമിഴകത്തെ പെരിയ നടിയ്ക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നത്.

    ഒരു അഭിമുഖത്തില്‍ ആത്മഹത്യാചിന്ത കൊണ്ടുവരെയെത്തിച്ച റോജയുടെ ദു:ഖം പറയുന്നത് കേട്ടപ്പോള്‍ കോടതിയ്ക്ക് തോന്നി ഈ നടിയ്ക്ക് എന്തോ കുഴപ്പമുണ്ടല്ലോ. വേണ്ടത്ര ബുദ്ധി വളരാത്തതാണോ നടിയുടെ കുഴപ്പം. അല്ലെങ്കില്‍ പിന്നെ എന്നപ്പാ ഇങ്ങനെയൊക്കെ പറയുന്നത്. എങ്കില്‍ പിന്നെ തന്നെ പോലുള്ള സഹജീവികളോട് ഒത്തുപെരുമാറിയാല്‍ നടിയ്ക്ക് അല്പം ആശ്വാസം കിട്ടുമായിരിക്കും. ഈ ആത്മഹത്യാചിന്തയെല്ലാം ഒന്ന് മാറികിട്ടാന്‍ അതല്ലേ നല്ല മാര്‍ഗം.

    അങ്ങനെയാണ് ശിവശക്തി കാക്കും കരങ്ങളിലെ മാനസിക വൈകല്യമുള്ള കുട്ടികളോടൊത്ത് ചെലവിടാന്‍ റോജയോട് കോടതി പറഞ്ഞത്. കോടതിയുടെ വക ഒരു മനശാസ്ത്ര ചികിത്സ. ശിവശക്തി കാക്കും കരങ്ങളിലെത്തിയപ്പോള്‍ ആദ്യമൊന്നും റോജ മിണ്ടിയില്ല. മരുന്ന് കൊടുത്താല്‍ ഏതെങ്കിലും കുട്ടികള്‍ അത് ഉടന്‍ കുടിക്കാന്‍ ഇഷ്ടപ്പെടുമോ? അതുപോലെ തന്നെ റോജയും. എന്നാല്‍ അധികം താമസിച്ചില്ല. റോജയുടെ മട്ട് മാറുന്നു. ചിരിക്കുന്നു, സംസാരിക്കുന്നു.

    നമ്മുടെ കോടതികളിലെല്ലാം ഇങ്ങനെ ചെന്നൈ ഹൈക്കോടതി കോടതിയിലേതു പോലെ മനശാസ്ത്രം വശമുള്ള ജഡ്ജിമാര്‍ ഉണ്ടായിരുന്നെങ്കില്‍...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X