നയന്‍താരയുടെ ചുംബനവും ഒരു വിവാദവും
നയന്‍താരയുടെ ചുംബനവും ഒരു വിവാദവും
മലയാളത്തിലെ മറ്റു നടിമാരെ പോലെയല്ല നയന്‍താര. എന്തിനും പോന്നവളാണ്. തന്റെ ഈ നയം നയന്‍താര നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ മറ്റു നായികമാരെ പോലെ നയന്‍താരക്ക് അങ്ങനെ വലിയ സദാചാരപ്രണയമൊന്നുമില്ല. വിവാഹത്തിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും അമ്മയാവാന്‍ വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നും പറഞ്ഞ ഈ നടി എന്തിനും പോന്നവളാണെന്ന് ആര്‍ക്കാണറിയാത്തത്? ഗ്ലാമര്‍പ്രദര്‍ശനത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പ്രഖ്യാപിക്കാന്‍ നയനെ പോലെ ചങ്കൂറ്റമുള്ള ഏത് നടിയുണ്ട് ഈ ഭൂമിലയാളത്തില്‍?
വെറുതെയല്ല, ഏറെ പ്രതീക്ഷകളോടെയെത്തുന്ന മലയാള നടിമാരൊന്നും തമിഴില്‍ ഗുണം പിടിക്കാത്തത്. അവര്‍ക്ക് നായകനെ നേരാവണ്ണം ചുംബിക്കുന്നതില്‍ അലര്‍ജി. വസ്ത്രം അല്പം മാത്രം ധരിക്കുന്നതില്‍ അലര്‍ജി. പക്ഷേ നയന്‍താര നേരെ തിരിച്ചാണ്. വസ്ത്രത്തോടു അലര്‍ജിയുള്ള ബോളിവുഡ് നടിമാരോടാണ് ബാല്യകൗമാരങ്ങള്‍ ഉത്തരേന്ത്യയില്‍ ചെലവഴിച്ച ഈ നടിക്ക് പ്രതിപത്തി. മലയാള സിനിമയിലെ നടിമാര്‍ക്കിടയിലെ സദാചാര സങ്കല്പത്തെ ചോദ്യം ചെയ്യാന്‍ തന്നെ പോന്ന നയന്‍താരക്ക് സിനിമയില്‍ ചുംബിക്കുന്നതിലോ വസ്ത്രം അല്പം മാത്രമാക്കുന്നതിലോ അങ്ങനെ യാതൊരു മടിയുമില്ല.
നയന്‍താരയുടെ ഈ നയമാണ് ഈ നടിയെ തമിഴിലെ പുതിയ ഹരമാക്കി മാറ്റിയത്. ഹരം കൂട്ടാന്‍ വേണ്ടതൊക്കെ നയന്‍താര ചെയ്യാനൊരുക്കം. നായകന്റെ കൂടെ പാശ്ചാത്യ ശൈലിയിലുള്ള ചുംബനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും നയന് മടിയില്ല. അങ്ങനെയാണ് തമിഴിലെ പുതിയ താരോദയമായ ചിമ്പുവിനൊപ്പം അഭിനയിക്കുന്ന വല്ലവന്‍ എന്ന ചിത്രത്തില്‍ നയന്‍ ചുംബനരംഗത്തില്‍ അഭിനയിച്ചത്. നായകന്‍ നായികയുടെ കീഴ്ചുണ്ട് കടിച്ചുവലിക്കുന്ന രംഗത്തില്‍ നയന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കുകയും ചെയ്തു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതേയുള്ളൂവെങ്കിലും ഇത്തരമൊരു രംഗം പ്രേക്ഷകരെ കാണിക്കാന്‍ വൈകിക്കുന്നത് ശരിയാണോ എന്ന സംശയത്തിലായി സിനിമയുടെ നിര്‍മാതാവ്. ആ സംശയത്തിന് ഉത്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചിമ്പുവും നയനും ചേര്‍ന്നുള്ള ചുംബനരംഗത്തിന്റെ വന്‍പോസ്ററുകള്‍ ചെന്നൈ നഗരത്തിലെമ്പാടും പതിച്ചത്. പോസ്റര്‍ കണ്ട് നയന്‍ ആരാധകകരുടെ ഹൃദയമിടിപ്പ് കൂടി. എത്രയും പെട്ടെന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിയേറ്ററിലെത്തണമേയെന്ന പ്രാര്‍ഥനയിലായി അവര്‍.
പക്ഷേ ചെന്നൈ പൊലീസിന് ഈ പോസ്ററുകള്‍ അത്ര രസിച്ചില്ല. ഇത്തരമൊരു ചുംബനപോസ്റര്‍ നഗരത്തിലെമ്പാടും പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു. അശ്ലീലപോസ്ററുകള്‍ പതിപ്പിച്ചു. എന്ന പേരിലാണ് കേസ്. നയന്‍താരയുടെ ചുംബന പോസ്റര്‍ നോക്കിരസിക്കേണ്ടതിന് പകരം പോസ്ററുകള്‍ കീറിക്കളയുക എന്ന ദൗത്യത്തിന് പാവം പൊലീസുകാര്‍ നിയോഗിക്കപ്പെട്ടു.
ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ തന്നെ കേസെടുത്തിരിക്കുകയാണ് പൊലീസ്. അത് സിനിമാരംഗത്തില്‍ അഭിനയിച്ചവര്‍ക്കെതിരായ കേസായി മാറുമോ എന്നാണ് ഇനിയറിയാനുള്ളത്. വിവാഹം എന്ന സങ്കല്പത്തെ തന്നെ ചോദ്യം ചെയ്ത് ഒരു മലയാള പ്രസിദ്ധീകരണത്തിലൂടെ വിവാദം സൃഷ്ടിച്ച നമ്മുടെ കഥാനായിക അങ്ങനെ തമിഴ്നാട്ടില്‍ സിനിമാപോസ്ററുകളിലൂടെയും വിവാദനായികയായിരിക്കുന്നു.


Click it and Unblock the Notifications