twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി താണ്ഡവം തമിഴില്‍

    By Staff
    |

    ഇനി താണ്ഡവം തമിഴില്‍

    മലയാളത്തിലെ മിടുമിടുക്കന്‍ സംവിധായകരിലൊരാളാണ് ഷാജി കൈലാസ്. തട്ടുപൊളിപ്പന്‍ സിനിമകളെടുക്കാന്‍ പ്രത്യേക മിടുക്കുണ്ട് അദ്ദേഹത്തിന്. പക്ഷേ രഞ്ജി പണിക്കരോ രഞ്ജിത്തോ തിരക്കഥ കൊടുത്തില്ലെങ്കില്‍ അദ്ദേഹത്തിന് എന്തുചെയ്യാനാവും. വീട്ടിലിരിക്കാന്‍ വയ്യാത്തതുകൊണ്ട് തമിഴില്‍ പോയി സിനിമ ചെയ്യും. അത്രതന്നെ.

    മറ്റ് ചില സംവിധായകരെ പോലെ തിരക്കഥയും കൂടി എഴുതിക്കളയുന്ന ഏര്‍പ്പാട് ഷാജി കൈലാസിനില്ല. അതുകൊണ്ട് അദ്ദേഹം രഞ്ജി പണിക്കരുടെയും രഞ്ജിത്തിന്റെയും തകര്‍പ്പന്‍ സംഭാഷണങ്ങള്‍ എഴുതിവെച്ച തിരക്കഥ കൊണ്ടാണ് കസര്‍ത്ത് നടത്താറുള്ളത്. പക്ഷേ കുറച്ചു കാലമായി ഇരുവരുടെയും തിരക്കഥകള്‍ ഷാജിക്ക് ലഭിക്കുന്നില്ല.

    തിരക്കഥ മറ്റുള്ളവര്‍ക്ക് കൊടുക്കാതെ സ്വയമങ്ങോട്ട് സംവിധാനം ചെയ്യുന്ന ഏര്‍പ്പാട് രഞ്ജിത്ത് തുടങ്ങിയതോടെയാണ് ഷാജിയുടെ കഷ്ടകാലം തുടങ്ങിയത്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭുവിനോട് വ്യക്തിബന്ധത്തിന്റെ പേരില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം ഒഴിവാക്കിയ ഷാജി കൈലാസ് ഇനി തനിക്ക് രഞ്ജിത്തിന്റെ തിരക്കഥയേ ലഭിക്കില്ലെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

    ഇനിയിപ്പോള്‍ രഞ്ജിത്തിന്റെ തിരക്കഥ ലഭിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ല. ആറാം തമ്പുരാന്‍, നരസിംഹം ലൈനില്‍ നിന്ന് രഞ്ജിത്ത് കളം മാറ്റി ചവിട്ടിക്കഴിഞ്ഞു. അത്തരം സിനിമകളോട് താത്പര്യമില്ലെന്ന് രഞ്ജിത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാജിയുടെ തട്ടകമാവട്ടെ അത്തരം സിനിമകളാണുതാനും.

    രഞ്ജി പണിക്കരില്‍ നിന്ന് തിരക്കഥ കിട്ടുന്ന കാര്യവും ഇനി സംശയത്തിലാണ്. രഞ്ജിയും സംവിധാന വേലയിലേക്ക് തിരിഞ്ഞു.

    ഇതിനിടയില്‍ ഉണ്ണിക്കൃഷ്ണന്‍ ബി., എസ്. സുരേഷ് ബാബു എന്നിങ്ങനെ ചിലരുടെ തിരക്കഥകള്‍ പരീക്ഷിച്ചുനോക്കിയെങ്കിലും ഗതിപിടിച്ചില്ല. ശിവം എട്ടുനിലയില്‍ പൊട്ടി. മോഹന്‍ലാലിനെ കൊണ്ട് താണ്ഡവമാടിച്ച ഷാജി കൈലാസ് പ്രേക്ഷകരില്‍ നിന്ന് കേള്‍ക്കാത്ത ശാപവാക്കുകളൊന്നുമില്ല.

    അങ്ങനെയാണ് മലയാളത്തില്‍ ഇനി രക്ഷയില്ലെന്ന് മനസിലാക്കി ഷാജി തമിഴിലേക്ക് വെച്ചുപിടിക്കുന്നത്. അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തോടെ തന്റെ ശനിദശ മാറികിട്ടണേയെന്ന പ്രാര്‍ഥനയിലാണ് ഷാജി.

    പക്ഷേ ഒരു ശനി അവിടെയും ഷാജിയെ വിടാതെയുണ്ട്. ശിവം പരാജയപ്പെടുത്തി കൈയില്‍ കൊടുത്ത തിരക്കഥാകൃത്ത് ഉണ്ണിക്കൃഷ്ണന്‍. അദ്ദേഹത്തിന്റെ തിരക്കഥയും കൊണ്ടാണ് ഷാജി തമിഴിലേക്ക് ചെന്നിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ പൂര്‍വ സിനിമാ ചരിത്രം ആര്‍ക്കുമറിയാത്തതുകൊണ്ട് വലിയ കുഴപ്പമില്ല. പക്ഷേ സിനിമ ഇറങ്ങിയാലത്തെ സ്ഥിതിയെന്തെന്ന് കണ്ടറിയാം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X