നയന്‍താരക്ക് ഇനി തടി കുറയ്ക്കാം

By Staff

നയന്‍താരക്ക് ഇനി തടി കുറയ്ക്കാം

അസിനെയും തൃഷയെയും പോലുള്ള നടിമാരാണ് താരനിരയില്‍ മത്സരത്തിനുള്ളതെങ്കിലും ശരീരഭാരം കുറിച്ച് അവരെ പോലെ സ്ലിം ബ്യൂട്ടിയാവുന്നതില്‍ നയന്‍താരക്ക് താത്പര്യമില്ലായിരുന്നു. മറിച്ച് തമിഴ് സിനിമയിലെത്തിയതിനു ശേഷം തടി കൂട്ടുന്നതിലായിരുന്നു താത്പര്യം. തടി കൂട്ടുന്നതില്‍ നടിക്ക് വ്യക്തമായ ചില ന്യായീകരണങ്ങളുണ്ടായിരുന്നു.

സിമ്രാനെ പോലുള്ള നടിമാര്‍ തമിഴില്‍ ഒന്നാം നിര നടിയായി വിലസിയിട്ടുണ്ടെങ്കിലും പൊതുവെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് അല്പം തടിച്ച് മാംസളമായ ശരീരമുള്ള നടിമാരോടാണ് പ്രിയമെന്നാണ് നയന്‍താരയുടെ അഭിപ്രായം. ഖുശ്ബുവിനെയും നഗ്മയെയും പോലുള്ള നടിമാര്‍ തമിഴില്‍ അരങ്ങുവാണത് ഓര്‍ത്തിട്ടാവാം നയന്‍താര അങ്ങനെയൊരു അഭിപ്രായത്തിലെത്തിയത്. ഏതായാലും തടി കുറയ്ക്കാതിരിക്കുന്നതാണ് തന്റെ കരിയറിന്റെ വളര്‍ച്ചക്ക് ഗുണകരമെന്ന നിലപാടിലായിരുന്നു നയന്‍. ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനായി നടിമാര്‍ ശരീരഭാരം കുറച്ച് മെലിയാനായി എന്തു വിദ്യയും അനുഷ്ഠിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് ഇവിടെ ഒരു നടി തടി കൂട്ടുന്നതില്‍ ശ്രദ്ധിക്കുന്നത്!

ഏതായാലും കരിയറിനൊപ്പം നയന്റെ തടിയും കൂടി. മനസിനക്കരെയില്‍ കണ്ട മെലിഞ്ഞ പെണ്‍കുട്ടിയുടെ ശരീരം ഓരോ തമിഴ് ചിത്രം കഴിയുന്തോറും മാംസളമായി വന്നു. ഒപ്പം പ്രതിഫലവും. തമിഴിലെ തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രമുഖിയില്‍ അഭിനയിച്ചതിന് നയന്‍താരക്ക് കിട്ടിയ പ്രതിഫലം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ നയന്‍താര തെലുങ്കില്‍ ഒരു ചിത്രത്തിന് വാങ്ങിക്കുന്നത് 60 ലക്ഷം രൂപയാണ്! പ്രതിഫലം 75 ലക്ഷത്തിലേക്ക് ഉയര്‍ന്നതായും കേട്ടുകേള്‍വിയുണ്ട്!!

പ്രതിഫലത്തില്‍ ലക്ഷങ്ങളുടെ എണ്ണം ഇങ്ങനെ പെരുകിവരുമ്പോള്‍ നയന്‍താരക്ക് ഇപ്പോഴൊരു സംശയം. തടിയുടെ കാര്യം ഇങ്ങനെ പോയാല്‍ താന്‍ മറ്റൊരു മുംതാസായി മാറുമോ? തടിയേറെ കൂടിയാലും പ്രശ്നമാണല്ലോ...

കരിയറിനൊപ്പം വളര്‍ന്ന തന്റെ ശരീരഭാരം നിയന്ത്രിക്കേണ്ട സമയമായെന്ന തോന്നലിലാണ് ഇപ്പോള്‍ നയന്‍താര. ഒരു തെന്നിന്ത്യന്‍ നടിക്ക് കിട്ടാവുന്ന പരമാവധി പ്രതിഫലം ഇപ്പോള്‍ വാങ്ങിക്കുന്നുണ്ട്. എങ്കില്‍പ്പിന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീരഭാരമിങ്ങനെ കൂട്ടിക്കൊണ്ടിരിക്കുന്ന തന്ത്രം പിന്‍വലിക്കാമെന്ന ചിന്തയിലാണ് ഭവതി ഇപ്പോള്‍. പണത്തോടുള്ള കൊതി അതേ പടി ഇനി ഭക്ഷണത്തോട് കാണിക്കേണ്ടതില്ലെന്ന് ഭവതി തീരുമാനിച്ചിരിക്കുന്നു. സ്വന്തം ശരീരവും നോക്കണമല്ലോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X