കൊച്ചു സൂപ്പറിന്റെ കണ്ണീരും നിലവിളിയും

By Super

സൂപ്പര്‍താരങ്ങളെല്ലാവരെയും ഞെക്കിത്തിരുകി ഒരു സിനിമ പിടിച്ച് ചരിത്രത്തില്‍ കയറാനിറങ്ങിയ കൊച്ചു സൂപ്പര്‍, പിടിച്ചത് പുലിവാലാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഒരുപാട് വൈകിയിരുന്നു. സമയത്തിന് തീവിലയുളള സിനിമയില്‍ കൊച്ചു സൂപ്പറിന് വളരാനുളള സമയവും കൈയിലിരുന്ന പണവും പോയിക്കിട്ടിയ ലക്ഷണമാണ്.

അമ്മയുടെ ട്വെന്റി ട്വെന്റിയാണ് വിഷയം. ക്രിക്കറ്റിലെ ട്വെന്റി ട്വെന്റിയെന്നു വെച്ചാല്‍ കയ്യിലേ കാശ്, വായിലേ ദോശ എന്ന പരുവത്തിലുളളതാണ്. അതായത് മൂന്നു മൂന്നര മണിക്കൂര്‍ കൊണ്ട് കളി തീരും. കാണികള്‍ക്ക് ഒരു സിനിമയുടെ സമയം മാത്രം ചെലവ്.

എല്ലാവരെയും തട്ടിക്കൂട്ടി ആ പേരില്‍ ഒരു ചിത്രമെടുക്കാനുളള ആലോചനയില്‍ പണം മുടക്കാന്‍ തീരുമാനിച്ച ദിലീപ് ചരിത്രത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിരിക്കണം. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും മുകേഷും താനും പ്രിഥ്വിരാജും മധുവും മധുവാര്യരും എന്നു വേണ്ടി എന്തിനും തയ്യാറായി നയന്‍താര വരെ രംഗത്തിറങ്ങിയപ്പോള്‍ ജനവും ഒരുപാട് മോഹിച്ചു. പ്രതീക്ഷിച്ചു.

കോടികള്‍ ചെലവിട്ട് ചിത്രീകരണം പൊടിപൊടിച്ചപ്പോഴും ദിലീപിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ കൂനിന്മേല്‍ കുരുപോലെ സംഘടനയും വിലക്കും മാക്ടയും വിനയനും തുളസീദാസും ഒക്കെ ചേര്‍ന്ന് സംഗതിയാകെ അലുക്കുലുത്തും അലങ്കോലവുമായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് ദിലീപിന് മനസിലായി.

നിര്‍മ്മാതാവെന്ന നിലയില്‍ 60 ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ത്ത് ജോലിയൊതുക്കാമെന്ന് കരുതിയ ദിലീപിന് അതിന്റെ ഇരട്ടി ദിവസങ്ങള്‍ ഇപ്പോള്‍ തന്നെ ചെലവായി. രണ്ടു മാസത്തില്‍ ഒരു സിനിമവെച്ച് ചെയ്യേണ്ട ദിലീപിന്റെ നഷ്ടം തിട്ടപ്പെടുത്താനാവാത്തത് തന്നെ.

കോടികള്‍ മുടക്കിയ ട്വെന്റി ട്വെന്റി പെട്ടിയിലിരിക്കുക കൂടി ചെയ്താല്‍ ദിലീപിന്റെ ഗതി അധോഗതിയാകും.

വിലപ്പെട്ട ‍ഡേറ്റുകളും കളഞ്ഞ് കോടികള്‍ മുതലിറക്കി ദയനീയമായി കേഴുന്ന ദിലീപിനോട്, സൂപ്പര്‍ സ്റ്റാറുകളേ കരുണ കാണിക്കൂ.. ഈഗോയൊക്കെ മാറ്റിവെച്ച് ആ ട്വെന്റി ട്വെന്റിയുടെ ബാക്കി ഭാഗം ചിത്രീകരിക്കാന്‍ സഹായിക്കൂ.

Read more about: dileep amma mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X