പേരുമാറ്റിയിട്ടും മുക്തയ്ക്ക് രക്ഷയില്ല?

മലയാളത്തില്‍ നിന്ന് തന്നെ തേടി വന്ന വേഷങ്ങളോരോന്നും മുക്ത സന്തോഷപൂര്‍വ്വം ഏറ്റെടുത്തുവെങ്കിലും തിളങ്ങാനായില്ല. നടിയെന്ന നിലയില്‍ പേരും പ്രശസ്തിയും നേടിയ മുക്തയ്ക്കും ബന്ധങ്ങള്‍ ഒരു പാരയായി.
മറ്റു പല നടിമാര്‍ക്കും സംഭവിച്ചിട്ടുള്ളതു പോലെ മുക്തയ്‌ക്കെതിരേയും സ്വന്തം അച്ഛന്‍ കേസുമായി എത്തി. സംഭവത്തില്‍ രൂക്ഷമായ പ്രതികരണത്തിനൊന്നും മുതിരാതെ മുക്ത അഭിനയം തുടര്‍ന്നു കൊണ്ടിരുന്നു.
താമരഭരണി നേടിക്കൊടുത്ത സെക്‌സി ഇമേജ് മായ്ച്ചു കളയാന്‍ നടി ശ്രമിച്ചു. ഇനി ശരീരപ്രദര്‍ശനമില്ലെന്ന് തീരുമാനിച്ചതോടെ നടിയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞതായി ഒരു സിനിമാ മാസിക പറയുന്നു.
അതോടെ ബ്യൂട്ടീഷന്‍ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടുപോവുകയാണത്രേ നടി. എന്തായാലും സിനിമയില്‍ ക്ലച്ചു പിടിക്കാതെ നില്‍ക്കുന്നവരോട് ജ്യോതിഷികളെ കാണാന്‍ ഉപദേശിക്കാറുണ്ട് പലരും.
മുക്തയും ഇവരുടെ ഉപദേശം കേട്ട് ജ്യോതിഷിയെ കണ്ടു, പേരും മാറ്റി. മുക്തഭാനു എന്ന പേരിലാവും നടി ഇനി അറിയപ്പെടുക. എന്നാല്‍ പേരുമാറ്റിയിട്ടും നടിയുടെ അവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നാണ് അണിയറ സംസാരം


Click it and Unblock the Notifications