»   » ഭുവനേശ്വരിയുടെ ചൂടന്‍ പട്ടിക

ഭുവനേശ്വരിയുടെ ചൂടന്‍ പട്ടിക

Posted By:
Subscribe to Filmibeat Malayalam
Actors Seetha, Nalini (L) and Vijayakumar (R) at the Police Commissioner’s office in Chennai
തമിഴിലെ പ്രശസ്‌ത പത്രമായ ദിനമലരാണ്‌ ഭുവനേശ്വരിയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്‌. തമിഴ്‌ സിനിമാലോകം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വാര്‍ത്ത നിഷേധിച്ച്‌ പത്രം തലയൂരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

ലിസ്റ്റലില്‍ ആദ്യത്തെ പേര്‌ തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്‌. മണിക്കൂറിന്‌ ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ്‌ നടത്തുന്നത്‌ വിശ്വസ്‌തനായ മാനേജരുടെ സഹായത്തോടെയാണെന്ന്‌ ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന്‌ ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി.

ഒട്ടേറെ മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്‌ജു എന്നിവര്‍ക്ക്‌ സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും മാംസവ്യാപരത്തില്‍ തിരക്കേറിയവരാണെന്ന്‌ ഭുവനേശ്വരി സാക്ഷ്യപ്പെടുത്തുന്നു. ജാക്ക്‌പോട്ട്‌, ഇന്‍സ്‌പെക്ടര്‍ ബല്‍റാം സിനിമകളില്‍ വില്ലത്തിയായെത്തിയ മഞ്‌ജുളയാണ്‌ ലിസ്റ്റിലെ മറ്റൊരാള്‍.

വിവാഹ മോചനം നേടിയ രണ്ട്‌ നടിമാരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. തമിഴ്‌ നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ്‌ അവര്‍. തന്മാത്ര, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സീത. ഇതിന്‌ പുറമെ തമിഴിലെ പ്രശ്‌സ്‌ത നടനായ വിജയകുമാറിന്റെ ഭാര്യ മഞ്‌ജുള, ശ്രീപ്രിയ എന്നിവരുടെ പേരുകളും പൊലീസിന്‌ ലഭിച്ച ചൂടന്‍ പട്ടികയിലുണ്ടെന്ന്‌ ദിനമലര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പട്ടിക പ്രസിദ്ധീകരിച്ചതിന്‌ കോളിവുഡ്‌ തമിഴ്‌ മാധ്യമങ്ങള്‍ക്കെതിരെ വാളെടുത്തു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി കരുണാനിധി തയാറാകണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌.
ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്‌ക്കുന്ന പത്രങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണമെന്ന്‌ മഞ്‌ജുളയുടെ ഭര്‍ത്താവ്‌ വിജയകുമാര്‍ ഇതിനിടെ ഭീഷണി മുഴിക്കുകയും ചെയ്‌തു. ചെന്നൈ പൊലീസ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌ത്‌ കൊണ്ടാണ്‌ വിജയകുമാര്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്ന്‌ പറയുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഒന്നും വേണ്ടെന്ന്‌ പൊലീസ്‌ കമ്മീഷണര്‍ പറഞ്ഞതോടെ പിക്കറ്റിനിടെ നേരിയ തോതില്‍ കൈയ്യാങ്കളിയും ഉണ്ടായി.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഭുവനേശ്വരിയുടെ പട്ടിക ശരിയായാലും തെറ്റായാലും ഒരുകാര്യമുറപ്പാണ്‌. സിനിമയുടെ ഗ്ലാമറിനൊപ്പം ഒരു ചെറിയ രീതിയിലെങ്കിലും അതിനൊപ്പം മാംസവ്യാപാരം നടക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. ഏതാനും പടങ്ങളില്‍ മുഖം കാണിച്ച്‌ മിന്നിമറയുന്നവര്‍ പിന്നീട്‌ നടിയെന്ന പേരില്‍ വ്യഭിചാരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നുണ്ട്‌. ഇതിന്‌ മുമ്പും തമിഴ്‌നാട്ടില്‍ ഒട്ടേറെ നടിമാര്‍ തമിഴ്‌നാട്ടില്‍ പൊലീസ്‌ റെയ്‌ഡുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നത്‌ വലിയ രഹസ്യമൊന്നുമല്ല. ചെറിയൊരു ശതമാനം പേര്‍ ചെയ്യുന്ന ഇത്തരം മോശം പ്രവര്‍ത്തികള്‍ മാന്യമായി ജീവിയ്‌ക്കുന്ന മറ്റുള്ള താരങ്ങള്‍ക്കാണ്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌.

മുന്‍ പേജില്‍
കോടമ്പാക്കത്തെ ഇളക്കി മറിക്കുന്ന ഭുവനേശ്വരി ലിസ്റ്റ്‌

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam