»   » ഹൃത്വിക്കിന്റെ കാമുകി ഇന്ത്യയിലേക്കില്ല

ഹൃത്വിക്കിന്റെ കാമുകി ഇന്ത്യയിലേക്കില്ല

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡിലെ സെക്‌സി താരം ബാര്‍ബറ മോറി ഹൃത്വിക്കിന്റെ ക്ഷണപ്രകാരം വീണ്ടും ഇന്ത്യ സന്ദര്‍ശിയ്‌ക്കുന്നുവെന്ന വാര്‍ത്തകള്‍ ഹൃത്വിക്കിന്റെ പിതാവ്‌ രാകേഷ്‌ റോഷന്‍ നിഷേധിച്ചു. ബാര്‍ബറയുടെ സ്വദേശമായ മെക്‌സിക്കോയില്‍ പന്നിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന്‌ താരത്തെ ഹൃത്വിക്‌ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

ഗ്ലാമര്‍ താരമായ ബാര്‍ബറയുമായുള്ള ഹൃത്വിക്കിന്റെ അതിരുകടന്ന അടുപ്പം ബോളിവുഡിലെ പരസ്യമായ രഹസ്യങ്ങളിലൊന്നാണ്‌. പിതാവ്‌ രാകേഷ്‌ റോഷനും ഹൃത്വിക്കിന്റെ ഭാര്യ സൂസനും ഈ ബന്ധത്തിനെതിരെ എതിര്‍പ്പുമായി

Hrithik Roshan
രംഗത്തെത്തിയിരുന്നു. പുതിയ ബന്ധത്തെ ചൊല്ലി ഭാര്യ സൂസന്‍ വീട്‌ വിട്ടുപോയതും പിന്നീട്‌ ഹൃത്വിക്ക്‌ തന്നെ ഭാര്യയെ സമാധാനിപ്പിച്ച്‌ കൂട്ടിക്കൊണ്ടുവെന്നതൊക്കെ ഗോസിപ്പ്‌ കോളങ്ങളിലെ ചൂടന്‍ ഇനങ്ങളായി മാറിയിരുന്നു.

രാകേഷ്‌ റോഷന്‍ തന്നെ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്യുന്ന കൈറ്റ്‌സ്‌ എന്ന ചിത്രത്തിന്‌ വേണ്ടി ഒരുമിച്ചതോടെയാണ്‌ ഹൃത്വിക്കും ബാര്‍ബറയും തമ്മിലുള്ള ഗോസിപ്പുകള്‍ക്ക് ജീവന്‍ വെച്ചത്. കൈറ്റ്സില്‍ സെറ്റില്‍ വെച്ച് ബാര്‍ബറയുമായുള്ള അടുപ്പത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളെല്ലാം രാകേഷ്‌ റോഷന്‍ നിഷേധിച്ചിട്ടുണ്ട്‌. തന്റെ മകനെ കുറിച്ച്‌ തനിയ്‌ക്കറിയാമെന്നും ഒരു പിതാവിന്‌ ലഭിയ്‌ക്കാവുന്ന ഏറ്റവും മികച്ച മകനാണ്‌ ഹൃത്വിക്കെന്നും അദ്ദേഹം പറയുന്നു. ബാര്‍ബറ ഉടന്‍ ഇന്ത്യയിലെത്തില്ലെങ്കിലും സിനിമയുടെ റിലീസിനോടനുബന്ധിച്ച്‌ ചിലപ്പോള്‍ ഇവിടെ എത്തിയേക്കാമെന്നും രാകേഷ്‌ സൂചിപ്പിയ്‌ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam