താന്‍ പ്രണയത്തിലാണെന്ന്‌ കത്രീന കെയ്‌ഫ്‌

By Super

കത്രീനയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയമാണെന്ന്‌ പുറം ലോകമറിഞ്ഞ ദിവസം മുതല്‍ അവരെക്കുറിച്ചള്ള എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്‌.

ഇതില്‍ ശരിയേത്‌ തെറ്റേതെന്ന്‌ ആര്‍ക്കും കൂടുതലായി അറിയില്ല. കാരണം സല്‍മാനും കരീനയും ഇത്തരം വാര്‍ത്തകളോട്‌ വളരെ കുറച്ചുമാത്രമേ പ്രതികരിച്ചിട്ടുള്ളു. സല്‍മാനും കത്രീനയും തെറ്റിപ്പിരിഞ്ഞെന്നതുമുതല്‍ സല്‍മാന്‍ കത്രീനയെ തല്ലിയെന്നുവരെ വാര്‍ത്തകളുണ്ടായിട്ടുണ്ട്‌. അന്നൊന്നും ഇവര്‍ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന്‌ കത്രീന വെളിപ്പെടുത്തുന്നു. അവിടെയും സംശയങ്ങള്‍ക്ക്‌ പഴുതുകള്‍ നല്‍കിക്കൊണ്ടാണ്‌ കത്രീന നില്‍ക്കുന്നത്‌.

പ്രണയത്തിലാണെന്നും തന്റെ പ്രണയത്തെ വാക്കുകള്‍ കൊണ്ട്‌ വര്‍ണ്ണിക്കാന്‍ കഴിയില്ലെന്നും പറയുന്ന കത്രീന പക്ഷേ കാമുകന്‍ സല്‍മാനാണെന്ന്‌ പറയാന്‍ കൂട്ടാക്കിയില്ല.

എന്നാല്‍ സല്‍മാനല്ല ആ സ്ഥാനത്തുള്ളതെന്നും താരം പറഞ്ഞിട്ടില്ല. പക്ഷേ ഒരു നടനെ കല്യാണം കഴിക്കുന്നതിനോട്‌ തനിയ്‌ക്ക്‌ വിരോധമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ നിലയ്‌ക്ക്‌ കാമുകസ്ഥാനത്ത്‌ സല്‍മാന്‍ തന്നെയാകാനാണ്‌ സാധ്യതയെന്ന്‌ കരുതാം. പക്ഷേ വിവാഹത്തെക്കുറിച്ചും കത്രീന നിശബ്ദത പാലിക്കുന്നു.

ഇപ്പോള്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കന്ന കരീനയ്‌ക്ക്‌ കൈനിറയെ പടങ്ങളുണ്ട്‌. എന്തായാലും ഈ സമയത്ത്‌ വിവാഹം കഴിച്ച്‌ ഒതുങ്ങിക്കൂടാന്‍ കരീന തയ്യാറാവില്ലെന്ന്‌ തന്നെയാണ്‌ സൂചന. മാത്രമല്ല ജോലിചെയ്‌ത്‌ തന്റെ കുടുംബത്തിന്‌ വേണ്ടത്‌ സമ്പാദിച്ചിട്ട്‌ മാത്രമേ വിവാഹത്തെക്കുറിച്ച്‌ ചിന്തിയ്‌ക്കുകയുള്ളുവെന്ന്‌ താരം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സ്‌റ്റുഡിയോ 18മായി രണ്ടു ചിത്രങ്ങളുടെ കരാറില്‍ കരീന ഒപ്പുവച്ചു കഴിഞ്ഞു. പുറത്തുവന്ന അപ്‌നേ, പാട്‌ണര്‍, നമസ്‌തേ ലണ്ടന്‍, വെല്‍കം എന്നിവ വിജയചിത്രങ്ങളുമാണ്‌. റെയ്‌സ്‌, സിംഗ്‌ ഈസ്‌ കിംഗ്‌ എന്നീ ചിത്രങ്ങള്‍ ഇനി പുറത്തിറങ്ങാനുമുണ്ട്‌. പുതിയ ചിത്രങ്ങളുമായി തന്നെ സമീപിക്കുന്നവരെയെല്ലാം ഡെയ്‌റ്റില്ലെന്ന ഒറ്റക്കാരണത്താല്‍ കത്രീന മടക്കിയയയ്‌ക്കുകയാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X