മീനക്കല്യാണത്തിന്‌ വിഘ്‌നമായി കുചേലന്‍?

By Staff

രജനിയുടെ കുചേലനില്‍ പ്രധാന വേഷത്തിലെത്തുന്ന മീനയെ ചുറ്റിപ്പറ്റി പുതിയ കല്യാണക്കഥകള്‍. മറ്റു യുവനായികമാരെ അപേക്ഷിച്ച്‌ അല്‌പം പ്രായക്കൂടുതലുള്ള മീനയുടെ കല്യാണം ഗണപതിക്കല്യാണം പോലെ ഇത്രയും കാലം നീണ്ടു പോകുകയായിരുന്നു.

ഇപ്പോള്‍ കുചേലന്റെ റിലീസുമായി ബന്ധപ്പെട്ടാണ്‌ മീനയുടെ പുതിയ കല്യാണക്കഥ ഉയര്‍ന്നു വന്നിരിയ്‌ക്കുന്നത്‌. ഏറെക്കാലമായി താരത്തിനൊരു വരനെ തേടിയിരുന്ന മീനയുടെ അമ്മ അത്‌ കണ്ടെത്തിയെന്നും വിവാഹം ഏറെക്കുറെ ഉറപ്പിച്ചുമെന്നൊക്കെ കേട്ടിരുന്നു.

ഇതിനിടെ കമലിന്റെ ദശാവതാരവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കുചേലന്റെ റിലീസ്‌ സെപ്‌റ്റംബറിലേക്ക്‌ മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു. കുചേലന്റെ റിലീസ്‌ നീണ്ടത്‌ മീനയുടെ വിവാഹത്തിനും വിഘ്‌നമായെന്നാണ്‌ ഇപ്പോഴത്തെ ഗോസിപ്പുകള്‍.

സാധാരണ ഗതിയില്‍ രജനി ചിത്രങ്ങളിലെ നായികമാര്‍ക്ക്‌ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞും ഒരു നിശ്ചിത കാലയളിവിലേക്ക്‌ വിവാഹത്തിനുള്ള അനുമതിയുണ്ടാകാറില്ല.
ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറിലേര്‍പ്പെടുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരിയ്‌ക്കും. ഇതു തന്നെയാണ്‌ മീനയ്‌ക്കും പ്രശ്‌നമായിരിക്കുന്നതത്രേ.

മുമ്പ്‌ ഇത്തരമൊരു തടസ്സം മുന്നില്‍ക്കണ്ട്‌ നടി സംയുക്താ വര്‍മ്മ രജനിയുടെ ചന്ദ്രമുഖിയില്‍ നിന്നും പിന്‍മാറിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X