»   » നയന്‍സിനെപ്പറ്റി മിണ്ടരുത്: ചിമ്പുവിനോട് പ്രഭുദേവ

നയന്‍സിനെപ്പറ്റി മിണ്ടരുത്: ചിമ്പുവിനോട് പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam
Prabhu Deva, Nayantara and Simbu
പ്രഭുദേവ-നയന്‍താര പ്രണയവിവാദം കത്തിപ്പടരാന്‍ തുടങ്ങിയിട്ടിപ്പോള്‍ നാളേറെയായി. എന്നാലും നയന്‍താരയുടെ ഇതിന് മുമ്പത്തെ പ്രണയം ആളുകള്‍ പൂര്‍ണമായി മറന്നുകാണാനിടയില്ല. തമിഴ് നടനായ ചിമ്പുവിന്റെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിപ്രേക്ഷകര്‍ ഏറെയും അറിയാതെ നയന്‍താരയെ ഓര്‍ത്തുപോകും.

കാരണം അതും കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു പ്രണയബന്ധമായിരുന്നു. ഇവരുടെ ചുംബനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതിന് കണക്കില്ല. എന്നാല്‍ ഇപ്പോള്‍ ഈ ബന്ധത്തിന്റെ പ്രേതം നയന്‍സിന്റെ പുതിയ കാതലന്‍ പ്രഭുദേവയെ അലട്ടുന്നു.

ചിമ്പുവിനോട് നയന്‍താരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞിരിക്കുകയാണത്രേ പ്രഭുദേവ. പഴയകാലമൊന്നും ഓര്‍ത്തെടുക്കരുതെന്നും പരസ്യമായി നയന്‍താരയെക്കുറിച്ച് ഒന്നും പറയരുതെന്നുമാണ് പ്രഭുവിന്റെ നിര്‍ദ്ദേശം. മാത്രമല്ല ഇത് അനുസരിച്ചില്ലെങ്കിലും പലതും സംഭവിക്കുമെന്ന ഭീഷണിയുമുണ്ടത്രേ.

സഹനടിമാരുമായി അടുക്കുകയും അവരുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തി കൂട്ടുകാര്‍ക്ക് മുമ്പില്‍ വീമ്പടിക്കുകയും ചെയ്യുന്നത് ചിമ്പുവിന്റെ ഹോബിയാണെന്നാണ് കോടമ്പാക്കത്തില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ചില ചിത്രങ്ങള്‍ നെറ്റിലും മറ്റും പ്രചരിച്ചതോടെയാണ് ചിമ്പുവിനെ നയന്‍സ് ഉപേക്ഷിച്ചത്.

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുമായി ചിമ്പു ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ നെറ്റില്‍ സുലഭമാണ്. ഇത് വ്യാജമാണോ ചിമ്പു തന്നെ റെക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്തതാണൊ എന്ന് ഇപ്പോഴും അറിയില്ല.

റംലത്ത് വിവാഹമോചനത്തിന് സമ്മതിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ പ്രഭു-നയന്‍സ് ബന്ധത്തിന് ഏതാണ്ട് തടസ്സങ്ങളെല്ലാം മാറിയിരിക്കുകയാണ്. മെയ് മാസത്തില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നറിയുന്നു.

ഇതിനിടെ ചിമ്പു നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രഭുദേവയെ ക്ഷുഭിതനാക്കിയത്. നയന്‍താരയെ പ്രഭുദേവ വിവാഹം ചെയ്യുകയും നയന്‍താര സിനിമാരംഗം വിടുകയും ചെയ്താല്‍ വിമര്‍ശകരുടെ വായ അടയുമെന്ന് പ്രഭുദേവയോട് അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. അതിനാല്‍ വിവാഹം നടക്കുന്നതോടെ നയന്‍സ് വെള്ളിത്തിര വിടുമെന്നാണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam