»   » ബിഗ് ബോസിന് എരിവു പകര്‍ന്ന് റിയയുടെ ചുംബന വീഡിയോ

ബിഗ് ബോസിന് എരിവു പകര്‍ന്ന് റിയയുടെ ചുംബന വീഡിയോ

Posted By:
Subscribe to Filmibeat Malayalam
Riya Sen
ഇന്ത്യന്‍ ടെലിവിഷന്‍ രഗംത്തെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ്‌ ബോസ്‌ സീസണ്‍ 4ന്‌' എരിവു പകരാന്‍ നടി റിയാ സെന്നിന്റെ ചുംബന വീഡിയോ.

2005 ല്‍ റിലീസ്‌ ചെയ്‌ത സില്‍സിലേ' എന്ന ചിത്രത്തിനോടനുബന്‌ധിച്ച്‌ പുറത്തുവന്ന വീഡിയോ രംഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ബിഗ്‌ ബോസ്‌ സീസണ്‍ 4 ലെ സംവാദവിഷയമായി അരങ്ങേറിയതാണ്‌ ഷോയ്‌ക്ക്‌ ചൂടുപകര്‍ന്നിരിക്കുന്നത്‌.

ബിഗ്‌ബോസ്‌ ഷോയില്‍ പങ്കെടുക്കുന്ന മത്‌സരാര്‍ത്ഥികള്‍ വീഡിയോയെക്കുറിച്ച് കാര്യമായി തന്നെ ചര്‍ച്ച നടത്തുകയാണ്.. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന അഷ്‌മിത്‌ പട്ടേല്‍ ഇതിനേക്കുറിച്ച്‌ മിണ്ടുന്നേയില്ല.

ബോളിവുഡ്‌ താരം അമീഷ പട്ടേലിന്റെ സഹോദരനാണ്‌ അഷ്‌മിത്‌ പട്ടേല്‍. സില്‍സിലേയില്‍ അഭിനയിക്കുന്ന സമയത്ത്‌ പ്രണയത്തിലായിരുന്നു അഷ്‌മിത്‌ പട്ടേലും റിയാസെന്നും നടത്തിയ സ്നേഹപ്രകടനങ്ങളുടെ ശേഷിപ്പാണ്ചൂടന്‍ വീഡിയോ എന്നാണ് പറയപ്പെടുന്നത്. ഇതൊരു സംസാരവിഷയമായതോടെ ഇന്റര്‍നെറ്റില്‍ വീഡിയോ കാണുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam