»   » സല്‍മാന്‍ കത്രീനയെ ഒതുക്കുന്നു?

സല്‍മാന്‍ കത്രീനയെ ഒതുക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Salman and Katrina
സല്‍മാന്‍ ഖാന്‍ നടി കത്രീനകെയ്ഫിനെ ഒതുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കത്രീനയ്ക്ക് ലഭിക്കുന്ന പല അവസരങ്ങളും സല്‍മാന്‍ ഇടപെട്ട് തട്ടിത്തെറിപ്പിക്കുകയാണെന്നാണ് ബോളിവുഡിലെ സംസാരം.

യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിന്നും കത്രീനയെ ഒഴിവാക്കിയതാണ് സല്‍മാന്‍ ഇടപെട്ട് കുളമാക്കിയ അവസാനത്തെ സംഭവമെന്നാണ് കേള്‍്ക്കുന്നത്. സല്‍മാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ കത്രീനയെയാണ് ആദ്യം മുതലേ നായികയായി പരിഗണിച്ചത്.

ചിത്രത്തിന്റെ യാഷ്‌രാജ് ചോപ്ര, സംവിധായകനായ കബിര്‍ഖാന്‍ എന്നിവര്‍ക്ക് കത്രീനയെ നായികയാക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ സല്‍മാന്‍ ഇടപെട്ട് കത്രീനയ്ക്ക് പകരം ദീപിക പദുകോണിനെ നായികയാക്കാമെന്ന്് തീരുമാനമെടുപ്പിച്ചതായിട്ടാണ് സൂചന.

കത്രീനയുടെ നഷ്ടം ദീപികയുടെ നേട്ടമായേക്കാമെന്ന് ഒരു അഭിമുഖത്തില്‍ സല്ലു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇതുസംബന്ധിച്ച ഗോസിപ്പുകള്‍ ശക്തിപ്പെട്ടത്.

സല്‍മാനുമായി കൊണ്ടുപിടിച്ച പ്രണയത്തിലായിരുന്ന കത്രീന അടുത്തിടെയാണ് സല്ലുവിനെ വിട്ട് രണ്‍ബീര്‍ കപൂറിനൊപ്പം കൂടിയത്.

മുന്‍കാമുകിയായ ദീപികയെ ഒഴിവാക്കിയാണ് രണ്‍ബീര്‍, കത്രീനയുമായി അടുത്തത്. അതുകൊണ്ട് തന്നെ സല്‍മാന്റെയും ദീപികയുടെയും പൊതുശത്രുവാണ് ഇപ്പോള്‍ കത്രീന കൈഫ് എന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.

അതുകൊണ്ടുതന്നെയാണ് പുതിയ ചിത്രത്തില്‍ കത്രീനയ്ക്ക് പകരം ദീപികയെ പരിഗണിക്കണമെന്ന് സല്‍മാന്‍ തന്നെ യാഷ്‌രാജ് ചോപ്രയോട് ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു. അല്ലെങ്കില്‍ താന്‍ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സല്ലു ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ടത്രേ.

ഏതായാലും അടുത്തകാലത്തായി കത്രീനയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതിന് പിന്നില്‍ സല്‍മാന്റെ കളികളാണെന്നുതന്നെയാണ് പാപ്പരാസികള്‍ ആണയിടുന്നത്.

English summary
Katrina Kaif The actress, who became big in Bollywood after she started going out with Salman, is now in Salman’s bad books. And Salman, it seems, is leaving no stone unturned to somehow get back at her. Various media reports suggest that from the time Katrina has come out in the open about her alleged relationship with Ranbir Kapoor, Salman is not helping Katrina’s career anymore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam