»   » സത്യന്‍ ചിത്രത്തില്‍ നിന്ന് ദിലീപ് പുറത്ത്?

സത്യന്‍ ചിത്രത്തില്‍ നിന്ന് ദിലീപ് പുറത്ത്?

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad-Dileep,
സിനിമാലോകത്ത് പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പലതും സത്യമാവാറില്ല. എങ്കിലും സിനിമാലോകത്തിന്റെ അണിയറക്കഥകള്‍ അറിയാന്‍ ജനം താത്പര്യം കാണിക്കാറുണ്ട്.

വിവാദങ്ങളില്‍ നിന്ന് പൊതുവേ അകന്നു കഴിയുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. എന്നാല്‍ അടുത്തിടെയായി മലയാള സിനിമാലോകത്ത് പ്രചരിക്കുന്ന ഗോസിപ്പിലെ പ്രധാനകഥാപാത്രം ഈ സംവിധായകനാണ്.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ദിലീപിനെ നായകനാക്കി ഒരു ചിത്രം സത്യന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായി വരുന്നതിനിടെ ദിലീപ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തി. ഒരു കോടി രൂപ നല്‍കിയാലേ അഭിനയിക്കൂ എന്ന് ദിലീപ് അറിയിച്ചു.

എന്നാല്‍ ഇത്രയും തുക നല്‍കി നടനെ നായകനാക്കേണ്ടന്ന് ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാടും നിര്‍മ്മാതാക്കളും തീരുമാനിച്ചിരിക്കുകയാണത്രേ. താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രതിഫലത്തിന്റെ 75 ശതമാനം പണമായും ബാക്കി എറണാകുളം മേഖലയിലെ വിതരണാവകാശമായുമാണ് ദിലീപ് കൈപ്പറ്റാറുള്ളത്.

തുടര്‍ച്ചയായി ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനിടയിലാണ് നടന്‍ പ്രതിഫലം വര്‍ധിപ്പിച്ചത്. ഇത്രയും തുക നല്‍കി ഒരു പരീക്ഷണത്തിന് മുതിരാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തത്കാലം ദിലീപ് ചിത്രം വേണ്ടെന്ന് വച്ചിരിക്കുകയാണത്രേ സത്യന്‍ അന്തിക്കാട്.

English summary
Reports says Sathyan Anthikkad dropped his Dileep project. Sources revealed that Dileep demaded one crore as remuneration.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam