ജയസൂര്യയുടെ റോള്‍ ഉണ്ണി സ്വന്തമാക്കിയതെങ്ങനെ?

എന്നാല്‍ ഇരട്ടവേഷവുമായെത്തിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ല. എങ്കിലും നടന് ഇരട്ടകളോടുള്ള പ്രിയം തെല്ലും കുറഞ്ഞില്ല. വീണ്ടുമൊരു ഇരട്ടവേഷം തേടി നടക്കുമ്പോഴാണത്രേ നടനെ തേടി എം പത്മകുമാര്‍ എത്തിയത്.
പാതിരാമണല്‍ എന്ന ചിത്രത്തില്‍ അച്ഛനും മകനുമായി തിളങ്ങാമെന്ന് ജയസൂര്യ മനക്കോട്ട കെട്ടുകയും ചെയ്തു. പാതിരാമണലിലെ അച്ഛന്‍ റോളുകള്‍ ആദ്യമേ പൂര്‍ത്തിയാക്കുകയും ചെയ്തു. മകന്റെ റോളുകള്‍ 2012 ജൂണ്‍ മാസത്തില്‍ ചിത്രീകരിക്കാമെന്നും സംവിധായകന്‍ കരുതി.
അതിനിടയിലാണ് ജയസൂര്യയുടെ കുഞ്ഞളിയന്‍ എട്ടു നിലയില്‍ പൊട്ടിയ വാര്‍ത്ത പുറത്തു വരുന്നത്. ഇനി മകന്‍ റോളു കൂടി ജയസൂര്യയെ കൊണ്ട് ചെയ്യിക്കേണ്ടെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.
പകരം യുവനടന്‍ ഉണ്ണി മുകുന്ദനെ ആ റോളിലേയ്ക്ക് കാസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തന്റെ റോള്‍ ഉണ്ണി തട്ടിയെടുത്തെങ്കിലും നടനെ അങ്ങനെ വെറുതെ വിടാനൊന്നും ജയസൂര്യ തീരുമാനിച്ചിട്ടില്ലെന്നാണ് സിനിമാലോകത്തെ സംസാരം.
അടുത്ത പേജില്‍


Click it and Unblock the Notifications