twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതി തൊടുത്തു വിട്ട സ്ഥിവാഗു അസ്ത്രം

    By Staff
    |

    ജഗതി തൊടുത്തു വിട്ട സ്ഥിവാഗു അസ്ത്രം

    മലയാള സിനിമയിലെ ഹാസ്യചക്രവര്‍ത്തിയായ ജഗതി ശ്രീകുമാര്‍ മലയാള സിനിമയുടെ അന്നന്നത്തെ അവസ്ഥ പ്രവചിക്കുന്നതില്‍ ഏറെ കേമനാണെന്ന് നേരത്തെത്തന്നെ തെളിയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും പരസ്യമായി പറയാനും ഈ നടന് മടിയില്ല.

    പക്ഷെ മുമ്പ് ഒരു ചലച്ചിത്രസംഘടന നല്‍കിയ ശിക്ഷകൊണ്ടാണോ എന്നറിയില്ല ജഗതി ഈയിടെയായി ഒന്നും അങ്ങോട്ട് തുറന്നു പറയാറില്ല. പലര്‍ക്കും കൊള്ളുന്ന രീതിയിലുള്ള അസ്ത്രങ്ങള്‍ തൊടുത്തുവിടാറേ പതിവുള്ളൂ.

    ജഗതിയുടെ ആവനാഴിയില്‍ നിന്ന് പുറത്തു വന്ന പുതിയ അസ്ത്രമാണ് സ്ഥിവാഗു. ലാസാഗുവും ഉസാഘയും പഠിച്ച നമ്മള്‍ക്ക് സ്ഥിവാഗു മനസ്സിലാകണമെങ്കില്‍ സിനിമയിലെ ഉള്ളുകള്ളികള്‍ അറിയണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജഗതിയുടെ സ്ഥിവാഗു എന്തെന്ന് സിനിമാരംഗത്തുള്ള മിക്കവര്‍ക്കും അറിയാം.

    സിനിമയില്‍ നായകനടനായും സ്വഭാവ നടനായും ഒക്കെ വിലസിയ ഒരാളെക്കുറിച്ചായിരുന്നുവത്രെ ജഗതി സ്ഥിവാഗു പ്രയോഗം നടത്തിയത്. സ്ഥിവാഗു എന്നാല്‍ സ്ഥിരം വാടകഗുണ്ട. സ്ഥിരം വാടകഗുണ്ടയായി അഭിനയിച്ചിരുന്ന ഒരു നടന് നായകവേഷവും സ്വഭാവവേഷങ്ങളും ലഭിച്ചതോടെ അയാള്‍ സ്ഥിവാഗു പണി നിര്‍ത്തിയത്രെ. ഇപ്പോള്‍ ഈ സ്ഥിവാഗുവിന് നായകവേഷവും സ്ഥിവാഗു വേഷവും ഇല്ലാത്ത അവസ്ഥയിലാണ്.

    മലയാള സിനിമയില്‍ ഇത്തരത്തിലുള്ള സ്ഥിവാഗുമാര്‍ ഏറെയുള്ളതിനാല്‍ ഈ പ്രയോഗം ഇപ്പോള്‍ ഒരു പൊതു സ്വത്തായി തീര്‍ന്നിരിക്കുകയാണ്. മുന്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ട് ഇപ്പോള്‍ രണ്ട് വേഷവും ഇല്ലാതെ നടക്കുന്ന എല്ലാവരെയും വിളിക്കുന്ന ഓമനപ്പേരത്രെ സ്ഥിവാഗു.

    ജീവിച്ചുപോകാനല്ലേ സിനിമയില്‍ എത്തിയത്. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എന്തിനാണ് മടിക്കുന്നത്. കിട്ടുന്ന വേഷങ്ങള്‍ സ്വീകരിച്ച് ജീവിതം കരപറ്റിക്കാന്‍ നോക്കുക - സ്ഥിവാഗുക്കാര്‍ക്ക് ജഗതി നല്‍കുന്ന സന്ദേശമിതത്രെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X