നളദമയന്തിയില്‍ സണ്ടിയാര്‍

By Super

കമല്‍ നിര്‍മ്മിക്കുന്ന നളദമയന്തിയില്‍ സണ്ടിയാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തിയറ്ററില്‍ കരഘോഷം. മാധവന്‍ നായകനായ നളദമയന്തി എന്ന ചിത്രത്തിനൊടുവിലാണ് സണ്ടിയാര്‍ വേഷത്തില്‍ കമലഹാസന്‍ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകള്‍ ആവേശത്തോടെയാണ് സണ്ടിയാറെ വരവേല്ക്കുന്നത്.

ഇതോടെ കമലിന് സണ്ടിയാര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കാനുള്ള ആവേശം കൂടിയിട്ടുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. നളദമയന്തിയുടെ അവസാനസീനിലാണ് സണ്ടിയാര്‍ വേഷത്തില്‍ കമല്‍ രംഗത്തെത്തുന്നത്. ആസ്ത്രേല്യയില്‍ പോയി രക്ഷപ്പെടാനാവാതെ വന്നപ്പോള്‍ നളദമയന്തിയിലെ നായകനായ മാധവന്‍ പാലക്കാട് ഹോട്ടല്‍ തുറക്കുകയാണ്. ഈ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്നത് സണ്ടിയാറുടെ വേഷത്തില്‍ കമലാണ്.

സണ്ടിയാറില്‍ പൊലീസ് ഓഫീസറായി വേഷമിടുന്ന നാസര്‍ ആണ് കാറിന്റെ ഡോര്‍ തുറന്നുകൊടുക്കുന്നത്. ഡോര്‍ തുറന്ന് സണ്ടിയാര്‍ പുറത്തിറങ്ങുന്നു. പക്ഷെ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ കത്രിക കാണാതെ വന്നപ്പോള്‍ പ്രശ്നമില്ല എന്ന് പറഞ്ഞ് കമല്‍ തന്റെ ശരീരത്തില്‍ ഒളിപ്പിച്ച് വച്ച വാള്‍ പുറത്തെടുത്ത് നാടമുറിയ്ക്കുന്നു. സണ്ടിയാറോടുള്ള പ്രേക്ഷകരുടെ പ്രതികരണം എങ്ങിനെയെന്ന് അറിയാന്‍ കൂടിയുള്ള കമലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അറിയുന്നു.

എന്തായാലും വിവാദത്തിന്റെ പേരില്‍ സണ്ടിയാര്‍ എന്ന തന്റെ പ്രിയപദ്ധതി ഉപേക്ഷിക്കാന്‍ കമല്‍ തയ്യാറല്ലെന്ന് പറഞ്ഞു കേള്‍ക്കുന്നു. ചിത്രം തമിഴ്നാട്ടിലെ തേനിയ്ക്കടുത്ത് ഉത്തമപാളയത്തില്‍ ഷൂട്ട് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ തമിഴകം ഉള്‍പ്പെടെയുള്ള ദളിത് പാര്‍ട്ടികള്‍ ഷൂട്ടിംഗിനെതിരെ നേരിട്ട് രംഗത്തെത്തുമെന്ന് സൂചനയുണ്ടായിരുന്നു.

ഇതിനെതുടര്‍ന്ന് കമല്‍ ഷൂട്ടിംഗിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ അത് നല്കാന്‍ തയ്യാറായില്ല. ക്രമസമാധാനപ്രശ്നം ഉണ്ടായേക്കുമെന്നതിനാല്‍ ഷൂട്ടിംഗിന് പൊലീസ് സംരക്ഷണം നല്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും വ്യക്തമാക്കിയിരുന്നു.

പക്ഷെ വിവാദത്തിന്റെ പേരില്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് കമല്‍. ഇപ്പോള്‍ ആന്ധ്രയിലെ ഹൈദരാബാദില്‍ രാജമുന്‍ഡ്രിപാളയത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുമെന്ന് കമലിന്റെ യൂണിറ്റംഗങ്ങള്‍ പറയുന്നു. ഒപ്പം രജനിയുടെ ബാബ ഷൂട്ട് ചെയ്ത കെമ്പകോള കാമ്പസിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.

ചിത്രം ദീപാവലിയ്ക്ക് തന്നെ റിലീസ് ചെയ്യുമെന്ന് കമല്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് പൊങ്കലിനേ ചിത്രം റിലീസ് ചെയ്യാന്‍ കഴിയൂ. ലക്ഷങ്ങള്‍ ചെലവിട്ട് ഉത്തമപാളയത്ത് നിര്‍മ്മിച്ച സെറ്റുകള്‍ അപ്പാടെ ആന്ധ്രയിലേക്ക് കൊണ്ടുപോകും. സണ്ടിയാര്‍ ജാതി സ്പര്‍ധ വളര്‍ത്തുമെന്നാരോപിച്ചാണ് പുതിയ തമിഴകം പാര്‍ട്ടി നേതാവ് കൃഷ്ണസ്വാമി ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

അതേ സമയം പ്രശ്നം പരിഹരിക്കാന്‍ കൃഷ്ണസ്വാമിയുമായി ഇടനിലക്കാരിലൂടെ ബന്ധപ്പെടാന്‍ കമല്‍ ശ്രമിയ്ക്കുന്നുണ്ട്. തന്റെ ചിത്രം ജാതിസ്പര്‍ധ വളര്‍ത്തില്ലെന്നും ചിത്രം കാണാതെ അഭിപ്രായം പറയാന്‍ ശ്രമിയ്ക്കരുതെന്നും ആണ് കമലിന്റെ അഭിപ്രായം.

Read more about: nala damayanthi kamal hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X