ഒരു പീഡന കഥ കൂടി

By Staff

ഒരു പീഡന കഥ കൂടി

ആലപ്പുഴയിലെ പുന്നമടക്കായലിന്റെ കരയില്‍ ഈയിടെ ഒരു പീഡനം നടന്നു. ദേവസുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം.

ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗമായ ഒരു ബലാത്സംഗസീനിന്റെ ചിത്രീകരണമാണ്. രംഗത്ത് നടീനടന്മാരായി അനുഷയും മാര്‍ട്ടിനും. സീനിന്റെ അവസാനഘട്ടത്തോടടുത്തപ്പോള്‍ അനുഷയുടെ മാറിലെ വസ്ത്രം കുറച്ചുകൂടി മാറിയാല്‍ രംഗം ഗംഭീരമാകുമെന്ന് സംവിധായകനു തോന്നി.

അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞതോടെ പീഡനം തുടങ്ങുകയായി. സംവിധായകന്റെ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന അനുഷയെ പാട്ടിലാക്കാന്‍ രംഗത്തഭിനയിക്കുന്ന നടനും നടിയുടെ അമ്മ വരെയും ആവശ്യപ്പെട്ടു. പക്ഷെ അനുഷ വഴങ്ങിയില്ല.

രംഗത്തുണ്ടായിരുന്ന ക്യാമറാമാന് ഇതൊന്നും കണ്ടു നില്‍ക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. പിന്നെയൊരു കാച്ചായിരുന്നു: ദയവായി അവരോട് സഹകരിക്കൂ. കുറച്ച് വസ്ത്രം കൂടി മാറത്തുനിന്നു മാറ്റിയാല്‍ എന്താ? യുടെ സെറ്റില്‍ ഇതൊഴിച്ചുള്ളതെല്ലാം നിങ്ങള്‍ ചെയ്തിട്ടില്ലേ..?

പിന്നെ സെറ്റില്‍ നടന്നതെന്താണെന്ന് സംവിധായകനോ ക്യാമറാമാനോ നടിക്കു തന്നെയോ അറിയില്ല. സംവിധായകനും തിരക്കഥാകൃത്തും തിരക്കഥയില്‍പ്പോലും കാണാത്ത വാക്കുകളാണ് അനുഷയുടെ വായില്‍ നിന്ന് പുറപ്പെട്ടത്. അനുഷയുടെ സിംഹഗര്‍ജ്ജനത്തില്‍ നമ്മുടെ ക്യാമറാമാന്‍ നിന്ന നില്‍പ്പില്‍ ആവിയായിപ്പോയി. എത്ര ഗ്ലാമറാസായി അഭിനയിക്കുന്ന നടിയായാലും അര്‍ത്ഥം വച്ചുള്ള സംസാരം അംഗീകരിക്കണമെന്നുണ്ടോ..?

കത്തിക്കയറി കത്തിക്കയറി നടി പടവും ഇട്ടേച്ചു പോകും എന്ന അവസ്ഥയായി. പണമിറക്കിയ നിര്‍മ്മാതാവിന്റെ ചങ്കു പിടച്ചു. അറിയാതെയെങ്കിലും ഈ സംഭവത്തിന് കാരണക്കാരനായ സംവിധായകന്റെ ഉള്ളു പിടഞ്ഞു. നേരെചെന്ന് വീണത് നടിയുടെ കാല്‍ക്കലേക്ക്...!

അതോടെ അനുഷയുടെ വ്യവസ്ഥകള്‍ ഒന്നൊന്നായി വരാന്‍ തുടങ്ങി. ഓരോ വ്യവസ്ഥകളും സംവിധായകനും നിര്‍മ്മാതാവും തലയാട്ടി കേട്ടുകൊണ്ടേയിരുന്നു. അക്കമിട്ട് നിരത്തിയ വ്യവസ്ഥകള്‍ അവസാനം ക്യാമറാമാനെ പുറത്താക്കണമെന്നതുവരെയെത്തിയപ്പോള്‍ സംവിധായകന്റെ ഭാവം തന്നെ മാറി. ഉടന്‍ ഒരു അലര്‍ച്ചയായിരുന്നു: ഇവിടെ നിന്നൊന്നു മാറിത്തരാമോ...?

നടിയെ നഷ്ടപ്പെട്ടെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടര്‍ന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഏ ഇമേജ് ഇല്ലാതാക്കാന്‍ വേണ്ടി ചിത്രത്തിന്റെ പേര് തന്നെ അമൃതം എന്നാക്കി മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X