എങ്ങനെ നീ മറക്കും കുയിലേ...

By Staff

Nayantara and Chimbu
എങ്ങനെ കഴിഞ്ഞിരുന്നതാണ് അവര്‍. ഒരാളുടെ മനസായിരുന്നു മറ്റേയാളുടെ കരള്‍. മനസും സ്വപ്നവും പിന്നെയെന്തെല്ലാമൊക്കെയോ പങ്കുവെച്ച് അവര്‍ പറന്നു നടന്നു. കണ്ടവരുടെ നയനങ്ങള്‍ക്ക് ഈ ജോടികള്‍ കുളിരായി.

അവരുടെ പ്രണയചാപല്യങ്ങള്‍ വായിച്ച് ജനം അന്തംവിട്ടു. അവരൊരുമിച്ച ചിത്രങ്ങളുടെ പോസ്റ്ററുകള്‍ക്കു മുന്നില്‍ ജനം വായും പൊളിച്ചു നിന്നു.ചിമ്പുവും നയന്‍താരയുമായിരുന്നു ആ പ്രണയ ജോടികള്‍.

"കര്‍മ്മബന്ധപ്രഭാവമേ നിന്‍ - നര്‍മ്മ ലീലകളാരെന്തെറിഞ്ഞു" എന്നു കവി പറഞ്ഞതു പോലെയായി പിന്നെ കാര്യങ്ങള്‍. ലോകത്തെ ഞെട്ടിച്ച്, സിനിമാക്കാരെ അമ്പരപ്പിച്ച് ചിമ്പും നയന്‍താരയും വേര്‍പിരിഞ്ഞു..

പിന്നെ നടന്നതൊക്കെ ചരിത്രമാണ്. ഭീഷണിയും സ്വകാര്യ ചിത്രങ്ങള്‍ നെറ്റില്‍ പരന്നതും ആരോപണ പ്രത്യാരോപണങ്ങളും പൊലീസും ഗുണ്ടകളും അങ്ങനെ ഒരു തട്ടുപൊളിപ്പന്‍ തമിഴ് പടത്തിന്റെ തിരക്കഥ പോലെയായി കാര്യങ്ങള്‍.

ഒരിക്കലടുത്തു പോയ കരളുകള്‍ക്ക് കന്മഷം എത്രകാലം ഉളളിലൊതുക്കി നടക്കാനാവും? അടുക്കുകയാണോ ആ മനസുകള്‍ വീണ്ടും? ചെന്നൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ വെച്ച് ചിമ്പുവും നയന്‍സും വീണ്ടും സംസാരിക്കുന്നത് കണ്ട പലര്‍ക്കും ഉന്മാദസുരഭിലമായ ഒരു പ്രണയകാലത്തിന്റെ സ്മരണയുണര്‍ന്നു.

പാര്‍ട്ടിക്കെത്തിയ ചിമ്പു, അപ്രതീക്ഷിതമായി തൊട്ടുമുന്നിലെത്തിയ നയന്‍താരയെക്കണ്ട് ആദ്യം അമ്പരന്നു പോയി. പക്ഷേ, ഇരമ്പിയെത്തിയ മധുരസ്മരണകളുടെ ഇളംചൂടില്‍ സമ്മര്‍ദ്ദം ഉരുകിത്തീരാന്‍ നിമിഷങ്ങളേ വേണ്ടി വന്നുളളൂ. ചിമ്പു നയന്‍സിനോട് മിണ്ടി.

നയന്‍സിനും അവഗണിക്കാനാവുമായിരുന്നില്ല ആ നാവും അതില്‍ നിന്നുയര്‍ന്ന ശബ്ദവും. എത്രയോ കിന്നാരങ്ങള്‍, തമാശകള്‍, പിന്നെയുമെന്തൊക്കെയോ വികൃതികള്‍ ആ മനസിലോടിയെത്തിയിരിക്കാം. അവളും തിരിച്ചു മിണ്ടി.

സ്വകാര്യനിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി നെറ്റിലിട്ട ചതിയുടെ ചിമ്പുത്തരങ്ങളൊക്കെ നയന്‍സ് മറന്നു. പിന്നെ ഹൃദയം തുറന്നു.

ഭാവി ചിത്രങ്ങളെക്കുറിച്ച് നയന്‍സ് ചിമ്പുവിനോട് താല്‍പര്യത്തോടെ അന്വേഷിച്ചു. ചിമ്പു തിരിച്ചും. മധുരമുളള ഓര്‍മ്മകളുടെ പശ്ചാത്തലത്തില്‍ പതിനഞ്ചു മിനിട്ടോളം നീണ്ടു നിന്ന പുനഃസമാഗമം. എല്ലാത്തിനും സാക്ഷിയായി, ത്രിഷയും.

അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്തെന്ത് ഓര്‍മ്മകളായിരുന്നിരിക്കണം ഇരുവരുടെയും മനസുകളില്‍!! ഉറങ്ങിക്കാണുമോ അവര്‍?

ബന്ധപ്പെട്ട വാര്‍ത്തകള്‍







നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X