»   » കാവ്യയെ പുകച്ചുപുറത്താക്കാന്‍ യുവനടി?

കാവ്യയെ പുകച്ചുപുറത്താക്കാന്‍ യുവനടി?

Posted By:
Subscribe to Filmibeat Malayalam
kavya Madhavan
വിവാഹവും പിന്നാലെയുണ്ടായ പ്രശ്‌നങ്ങളുമെല്ലാം കഴിഞ്ഞ് നടത്തിയ രണ്ടാം വരവില്‍ ശോഭിച്ച് നില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം കാവ്യ മാധവന്‍. ഒട്ടേറെ നല്ല കഥാപാത്രങ്ങളാണ് രണ്ടാം വരില്‍ കാവ്യയ്ക്ക് ലഭിച്ചത്. ഒപ്പം അവാര്‍ഡുകളും കാവ്യയെത്തേടിയെത്തി.

കാവ്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാര്‍ക്കും മോശമായ ഒരു അഭിപ്രായം പറയാന്‍ ഉണ്ടാകാറില്ല. മലയാള നടിമാരില്‍ നല്ലകുട്ടിയാണ് കാവ്യയെന്നേ ആരും പറയാറുള്ളു. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളില്‍പ്പെട്ടുഴറിയപ്പോള്‍ സിനിമാലോകത്തെ സൗഹൃദങ്ങളാണ് കാവ്യയ്ക്ക് ഏറെ ആശ്വാസമായതും.

എന്നാല്‍ ഇപ്പോള്‍ കാവ്യയ്ക്ക് ചില ശത്രുക്കള്‍ ഉണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പ്രധാനി ഒരു നായിക നടിയാണത്രേ. കാവ്യ ഒരു ചലച്ചിത്ര സാങ്കേതിക വിദഗ്ധനെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് പടച്ചുവിട്ടത് ഈ നടിയുടെ ബുദ്ധിയാണെന്നാണ് കേള്‍ക്കുന്നത്.

കാവ്യയെപ്പോലെ ഈ നായിക നടിയ്ക്കും അവസരത്തിന് കുറവൊന്നുമില്ല. നേരത്തേ കാവ്യയുമായി വലിയ അടുപ്പത്തിലുമായിരുന്നു. എന്നാല്‍ രണ്ടാംവരവില്‍ കാവ്യയ്ക്ക് ലഭിച്ച സ്വീകാര്യത ഇവര്‍ക്കത്ര രസിച്ചിട്ടില്ലെന്നാണ് ചലച്ചിത്രലോകത്തെ അടക്കം പറച്ചില്‍, അതുതന്നെയാണ് കാവ്യയെക്കുറിച്ച് ഗോസിപ്പുകള്‍ പടയ്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നും കേള്‍ക്കുന്നു. ഈ നടിയ്‌ക്കൊപ്പം ഒരു സംവിധായകനും ചേര്‍ന്നിട്ടുണ്ടത്രേ.

കാവ്യയുമായി അടുപ്പമുള്ളവര്‍ ഈ ഗോസിപ്പുകാര്‍ക്ക് നല്ല ഡോസുകൊടുക്കാനുള്ള ശ്രമത്തിലാണത്രേ. നടിയോട് ഇവര്‍ വിശദീകരണം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
A young actress in the film idustry gossiping against leading actress Kavya Madhavan. Sources revealed that she is the one who spreding news on Kavya's second marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam